Saturday, March 21, 2026 Last Updated 53 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 03 Nov 2025 02.41 PM

തിരുവനന്തപുരം കോൺഗ്രസിന് വേരോട്ടമുള്ള സ്ഥലമാണ്, 51 സീറ്റ് നേടി നഗരഭരണം പിടിക്കുകയാണ് ലക്ഷ്യം; കെ എസ് ശബരീനാഥൻ

k s sabarinathan
photo; facebook

നഗരസഭാ സ്ഥാനാർത്ഥിത്വം സന്തോഷത്തോടെ ഏറ്റെടുക്കുന്നുവെന്ന് മുൻ എംഎൽഎ കെ എസ് ശബരീനാഥൻ. പാർട്ടി നൽകുന്ന അവസരം സന്തോഷത്തോടെ ഏറ്റെടുക്കുന്നു. വലിയ സാധ്യതകളുള്ള നഗരമാണ് തിരുവനന്തപുരം. നഗരത്തിൻ്റെ നഷ്ട പ്രതാപം വീണ്ടെടുക്കുകയാണ് യു ഡി എഫ് ലക്ഷ്യം. 51 സീറ്റ് നേടി നഗരഭരണം പിടിക്കുകയാണ് യുഡിഎഫ് ലക്ഷ്യം.

മികച്ച പട്ടികയാണ് UDF പ്രഖ്യപിച്ചത്. കോൺഗ്രസിന് വേരോട്ടമുള്ള സ്ഥലമാണ് തിരുവനന്തപുരം നഗരം. യുഡിഎഫിന് വേണ്ടിയാണ് മത്സരിക്കുന്നത്. ജില്ലയുടെ മുന്നേറ്റമാണ് ആ​ഗ്രഹമെന്നും എല്ലാം പാർട്ടി നൽകിയതാണെന്നും ശബരീനാഥൻ മാധ്യമങ്ങളോട് പറഞ്ഞു. ഞാൻ പാർട്ടിക്കാരനാണ്. ഏത് ചുമതലയും ഏറ്റെടുക്കും. ഒന്നാമത് എത്തുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം.
സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതോടെ കോൺഗ്രസിനെ പിന്തുണക്കുന്ന സ്ലീപ്പർ സെല്ലുകൾ ആക്ടീവായി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ശിവൻകുട്ടിയും മേയറായിരുന്നല്ലോ. ധാരണയെപ്പറ്റി പറയാനും ശിവൻകുട്ടിയാണ് നല്ലത്. പി എം ശ്രീ ഒപ്പിട്ടത് ഞാനോ എം വി ഗോവിന്ദനോ അല്ലല്ലോ. ശിവൻകുട്ടിയല്ലേ എന്നും ശബരിനാഥൻ ചോദിച്ചു.

Ads by Google
Monday 03 Nov 2025 02.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW