Wednesday, March 11, 2026 Last Updated 52 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 03 Nov 2025 12.42 PM

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ജപമാലമാസത്തിന്റെ സമാപനം ഭക്തിനിർഭരമായി

uploads/news/2025/11/808906/chikago.gif

ചിക്കാഗോ : ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ജപമാലമാസാചരണത്തിന്റെ സമാപനം ഭക്തിനിർഭരമായി നടത്തപ്പെട്ടു. ഒക്ടോബർ 31 വെള്ളിയാഴ്ച്ച വൈകുന്നേരം ചിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെട്ട തിരുക്കർമ്മങ്ങളോടെയാണ് കൊന്തമാസത്തിന്റെ സമാപനം നടത്തപ്പെട്ടത്. ഒക്ടോബർ ഒന്ന് മുതൽ പത്തുവരെ പത്ത് ദിവസങ്ങൾ നീണ്ടു നിന്ന കൊന്തനമസ്കാരം വൈകിട്ട് ഏഴുമണിക്കുള്ള വിശുദ്ധ കുർബ്ബാനയോടുകൂടിയും തുടർന്നുള്ള പത്തുദിവസങ്ങളിൽ രാവിലെ 8.15 നുള്ള വിശുദ്ധ കുർബ്ബാനയോടും കൂടിയാണ് നടത്തപ്പെട്ടത്. ഒക്ടോബർ മാസത്തിൽ എല്ലാ ദിവസവും ദൈവാലയത്തിൽ ജപമാല സമർപ്പണം നടത്തുവാൻ സാധിച്ചു എന്നതിനെ ദൈവാനുഗ്രഹമായി കാണണം എന്ന് അഭിവന്ദ്യ പിതാവ് ഓർമ്മിപ്പിച്ചു. അമേരിക്ക ഹാലോവീൻ ആഘോഷങ്ങളിൽ മുഴുകിയിരിക്കുന്ന ഒക്ടോബർ 31 വെള്ളിയാഴ്ചയിലെ സായം സന്ധ്യയിൽ കുട്ടികളോടൊപ്പം ജപമാലമാസത്തിന്റെ സമാപനത്തിൽ പങ്കുചേരുവാൻ എത്തിയിരിക്കുന്ന എല്ലാവരെയും അഭിവന്ദ്യ. മാർ മാർ ജോയി ആലപ്പാട്ട് അഭിനന്ദിക്കുകയും കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. വികാരി. ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, ഇടവക സെക്രട്ടറി സിസ്റ്റർ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ടിൽ എന്നിവർ ജപമാല മാസത്തിന്റെ ഒരുക്കങ്ങൾക്കും നടത്തിപ്പിനും നേതൃത്വം നൽകി.

അനിൽ മറ്റത്തിക്കുന്നേൽ

Ads by Google
Ads by Google
TRENDING NOW