Friday, March 20, 2026 Last Updated 21 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 03 Nov 2025 10.08 AM

അഫ്ഗാനിസ്ഥാനില്‍ 6.3 തീവ്രതയില്‍ ഭൂചലനം: ഏഴ് മരണം, 150 പേര്‍ക്ക് പരിക്ക്

earthquake. afghan, city

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ജനസാന്ദ്രതയേറിയ നഗരങ്ങളിലൊന്നായ മസര്‍ഇഷെരിഫില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. സംഭവത്തില്‍ ഏഴുപേര്‍ മരിക്കുകയും 150 ലേറെപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് വിവരം. ആശുപത്രികളില്‍ എത്തിച്ചവരുടെ മാത്രം കണക്കാണിത്. സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.

ഓറഞ്ച് അലര്‍ട്ടാണ് ഭൂകമ്പത്തിന് യുഎസ്ജിഎസ് നല്‍കിയിരിക്കുന്നത്. വ്യാപകമായ ദുരന്തത്തിനും കാര്യമായ നാശനഷ്ടത്തിനുമുള്ള സാദ്ധ്യതയാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. മസര്‍ഇഷെരിഫില്‍ ഭാമിയുടെ 28 കിലോമീറര്‍ ഉള്ളിലായാണ് പ്രഭവകേന്ദ്രം. ഭൂകമ്പത്തിന്റെ പ്രകമ്പനം അയല്‍രാജ്യങ്ങളായ തുര്‍ക്ക്‌മെനിസ്ഥാന്‍, കസാഖിസ്ഥാന്‍ എന്നിവിടങ്ങളിലും അനുഭവപ്പെട്ടു.

Ads by Google
Ads by Google
TRENDING NOW