-->
കുടുംബചിത്രം പങ്കുവെച്ച് മലയാളികളുടെ പ്രിയനടന്‍ മോഹന്‍ലാല്‍. ഭാര്യ സുചിത്ര, മക്കളായ പ്രണവ് മോഹന്‍ലാല്‍, വിസ്മയ മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പമുളള ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്. ' പ്രിയപ്പെട്ടതെല്ലാം ഒരു ഫ്രെയ്മില്‍' , എന്ന ക്യാപ്ഷനോടെയാണ് ചിത്രം. കുണ്ടന്നൂരിലെ ഫ്‌ളാറ്റില്‍ നിന്നുളള ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്.
കുടുംബചിത്രമെങ്കിലും ആരാധകരുടെ കണ്ണിലുടക്കിയത് മറ്റൊന്നാണ്. മകള്‍ വിസ്മയ ഇരിക്കുന്ന ഒരു ലാംബ്രട്ട സ്‌കൂട്ടര്‍. എംഎല്‍ 2255 നമ്പറിലുളള സ്‌കൂട്ടറാണ് മോഹന്‍ലാലിനെയടക്കം മറികടന്ന് ആരാധകരുടെ ശ്രദ്ധ നേടിയത്.
2022 ജൂലായില്‍ മോഹന്‍ലാല്‍ കൊച്ചി കുണ്ടന്നൂരില്‍ ഒരു ഫ്‌ളാറ്റ് സ്വന്തമാക്കിയിരുന്നു. ഐഡന്റിറ്റി ബില്‍ഡിങ്ങിലെ രണ്ട് നിലകള്‍ ഒന്നിച്ചു ചേര്‍ത്ത ഡൂപ്ലെക്‌സ് ഫ്‌ളാറ്റാണ് മോഹന്‍ലാല്‍ സ്വന്തമാക്കിയത്. ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ് ' എംഎല്‍ 2255' ലാംബി.
2019ല്‍ പുറത്തിറങ്ങിയ ' ഇട്ടിമാണി: മെയ്ഡ് ഇന്‍ ചൈന' എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഈ ലാംബി ഉപയോഗിച്ചിരുന്നു. ഇത് പിന്നീട് മോഹന്‍ലാല്‍ സ്വന്തമാക്കി.