-->
കേരളം അതിദ്രാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച ചടങ്ങില്‍ അതിഥികളായി വനിതാ അഭിനേതാക്കളെ ക്ഷണിക്കാത്തതിനെ വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. കേരളത്തില്‍ നടികള്‍ക്ക് അത്ര ദാരിദ്ര്യമോ എന്നാണ് ജോയ് മാത്യു ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെ ചോദിക്കുന്നത്.
'കമല്‍ ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍. എല്ലാവരും സൂപ്പര്‍. എന്നിട്ടും സ്ത്രീ ശാക്തീകരണം നടന്ന കേരളത്തില്‍ അതിദാരിദ്ര്യമില്ലെന്ന് പറയാന്‍ ഒരു സ്ത്രീയേയും കിട്ടിയില്ലേ? മലയാളത്തില്‍ നടികള്‍ക്ക് ഇത്ര ദാരിദ്ര്യമോ? നാട്ടില്‍ അതിദാരിദ്ര്യമല്ല, ദരിദ്രജനതയാണുള്ളത് മൊയലാളീ' എന്നാണ് ജോയ് മാത്യുവിന്റെ പരിഹാസം.
ശനിയാഴ്ച മൂന്ന് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.മോഹന്‍ലാലും കമല്‍ഹാസനും പൊതുസമ്മേളനത്തില്‍ എത്തിയില്ല. മമ്മൂട്ടി മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.