Thursday, March 12, 2026 Last Updated 40 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 01 Nov 2025 01.31 PM

ബീച്ച് ലുക്കില്‍ ഗ്ലാമറസായി നടി സാനിയ അയ്യപ്പന്‍; ചിത്രങ്ങള്‍

saniya-iyappan
photo-www.instagram.com/_saniya_iyappan_/

നടി സാനിയ അയ്യപ്പന്റെ ഏറ്റവും പുതിയ ഗ്ലാമറസ് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. തായ്‌ലന്‍ഡിലെ ഒരു തടാകത്തിനരികില്‍ നില്‍ക്കുന്ന സാനിയയെ ചിത്രങ്ങളില്‍ കാണാം. ഇളംപച്ച നിറത്തിലുളള സ്വം സ്യൂട്ട് ധരിച്ച് അതിസുന്ദരിയായാണ് സാനിയ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ആ തായ് സൂര്യാസ്തമയങ്ങളെക്കുറിച്ച് ഇപ്പോഴും സ്വപ്‌നം കാണുന്നു എന്ന കുറിപ്പോടെയാണ് സാനിയ ചിത്രങ്ങള്‍ പങ്കുവെച്ചത്.

ഗോര്‍ജ്യസ്, ബ്യൂട്ടി, അടിപൊളി എന്നിങ്ങനെയാണ് ചിത്രത്തിന് കമന്റായി ആരാധകര്‍ കുറിക്കുന്നത്. അനശ്വര രാജന്‍, എസ്തര്‍ തുടങ്ങി നിരവധി താരങ്ങളും പോസ്റ്റിന് ലൈക്ക് ചെയ്തിട്ടുണ്ട്.

റിയാലിറ്റി ഷോയിലൂടെയെത്തി സിനിമയില്‍ സജീവമായ സാനിയ മോഡലിങ്ങിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തി. ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് പ്രേതം 2, സകലകലാശാല, ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റര്‍ഡേ നൈറ്റ്, എമ്പുരാന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. ഇരുഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായെത്തി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW