Wednesday, March 18, 2026 Last Updated 13 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 31 Oct 2025 10.54 AM

നമ്മുടെ അഞ്ച് വര്‍ഷങ്ങള്‍; വിവാഹവാര്‍ഷിക ദിനത്തില്‍ കുറിപ്പുമായി കാജള്‍ അഗര്‍വാള്‍

kajal-aggarwal
photo-www.instagram.com/kajalaggarwalofficial/

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഏറ്റവും സുന്ദരിയായ നടിമാരില്‍ ഒരാളാണ് കാജള്‍ അഗര്‍വാള്‍. അഞ്ചാം വിവാഹവാര്‍ഷിക ദിനത്തില്‍ കാജള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റാണിപ്പോള്‍ ശ്രദ്ധനേടുന്നത്.

പ്രിയതമന്റെ തോളില്‍ ചാഞ്ഞിരിക്കുന്ന ഒരു ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ‘നമ്മുടെ അഞ്ച് വര്‍ഷങ്ങള്‍, നമ്മള്‍ എന്ന നിലയിലേക്ക് എത്തുന്നതിന് മുന്‍പ് ഞാന്‍ എങ്ങനെയായിരുന്നു എന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ് ഞാനിപ്പോള്‍. അതിനൊപ്പം ഞാനിപ്പോള്‍ ആരായി തീര്‍ന്നോ അതിനെ ഇഷ്ടപ്പെടുന്നു. സ്‌നേഹം കൂടുതല്‍ ശാന്തമായി തോന്നുന്നു. കൂടുതല്‍ ആഴമേറിയതുപോലെ, എന്റെ ഹോം , വിവാഹവാര്‍ഷികാശംസകള്‍’ ചിത്രത്തിനൊപ്പം കാജള്‍ കുറിച്ചു.

2020 ഒക്ടോബര്‍ 30-നാണ് കാജലും ബിസിനസ്സുകാരനായ ഗൗതമും വിവാഹിതരായത്. കുട്ടിക്കാലം മുതല്‍ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. കൊവിഡ് കാലത്ത് നടന്ന വിവാഹമായതുകൊണ്ടു തന്നെ വന്‍ ആഘോഷങ്ങള്‍ ഉണ്ടായിരുന്നില്ല, എന്നിരുന്നാലും ചടങ്ങുകള്‍ക്കൊന്നും ഒരു കുറവും ഉണ്ടായിരുന്നില്ല. 2022-ലാണ് ഇരുവര്‍ക്കും കുഞ്ഞ് പിറന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW