-->
ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് നടി കാജല്‍ അഗര്‍വാള്‍. പോയ വര്‍ഷത്തിന്റെ മനോഹാരിതയും വരും വര്‍ഷത്തെ സ്വീകരിക്കാന്‍ ഒരുങ്ങുന്നതിന്റെ ആവേശവും കാജല്‍ പങ്കുവെച്ച ചിത്രങ്ങളില്‍ കാണാം.
കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന കാജലിനെ ചിത്രങ്ങളില്‍ കാണാം. 2025 തനിക്ക് വളരെ അനുഗ്രഹീതമായ വര്‍ഷം ആയിരുന്നു എന്നാണ് കാജല്‍ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.
‘അത്ഭുതകരമായ ഒരു വര്‍ഷമാണ് കടന്നുപോയത്. പ്രതീക്ഷയോടും ആവേശത്തോടും തുറന്ന മനസ്സോടും കൂടി 2026ലേക്ക് കാലെടുത്തുവെച്ചിരിക്കുന്നു.
ഡിസംബര്‍ മാസം ആഴത്തില്‍ സംതൃപ്തി തോന്നുന്നതായിരുന്നു. കുടുംബം, സ്‌നേഹം, ബന്ധം, പുന:സംഗമം, ഏറ്റവും പ്രധാനപ്പെട്ട ആളുകളുടെ ജന്മദിനങ്ങള്‍, ആഘോഷങ്ങള്‍, നീലിന്റെ വാര്‍ഷികദിന പരിപാടി, ചിരി, കണ്ണുനീര്‍, അത്ഭുതകരമായ ജോലി, അതിലും ആവേശകരമായ പുതിയ പ്രോജക്ടുകളില്‍ ഒപ്പുവെച്ചു, അതോടൊപ്പം ശരിക്കും മനോഹരമായ ചില യാത്രകളും. എന്റെ ഹൃദയം നിറഞ്ഞു നില്‍ക്കുന്നു. ഈ വര്‍ഷം ഇങ്ങനെ അവസാനിപ്പിക്കാന്‍ കഴിഞ്ഞത് ഭാഗ്യമെന്ന് കരുതുന്നു. എല്ലാം ഒഴിഞ്ഞു പോകുന്നു, എല്ലാം സൗമ്യമായി ഒത്തുചേരുന്നു. എല്ലാറ്റിന്റെയും കാതല്‍, എന്റെ കൃഷ്ണന്‍, എന്റെ അച്ഛന്‍’ കാജല്‍ കുറിച്ചു.
അതേസമയം താരം പങ്കുവെച്ച ചിത്രങ്ങള്‍ക്ക് ട്രോള്‍ നേരിടുകയാണ്. ഷോര്‍ട്ട് ഫ്രോക്ക് ധരിച്ച് മിറര്‍ ചിത്രം പങ്കുവെച്ചതാണ് താരത്തിന് വിനയായത്. കണ്ണാടിയിലെ പ്രതിബിംബം ചൂണ്ടിക്കാട്ടിയാണ് കാജലിന് ട്രോള്‍ ലഭിക്കുന്നത്.