-->
മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് സീമ ജി നായര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഇപ്പോള്‍ സഹോദരിയ്ക്ക് പിറന്നാള്‍ ആശംസിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സീമ.ജി നായര്‍.
സീമ ജി നായരുടെ സഹോദരിയും ഗായികയുമായ രേണുക ഗിരിജന്റെ പിറന്നാള്‍ ആണിന്ന്. സഹോദരിയ്‌ക്കൊപ്പമുളള ചിത്രത്തിനൊപ്പമായിരുന്നു സീമ ജി നായരുടെ പിറന്നാള്‍ ആശംസ.
'' ഇന്നെന്റെ ചേച്ചിയുടെ പിറന്നാള്‍ ,അമ്മയായും ,ചേച്ചിയായും എന്റെ സുഖ ദുഃഖങ്ങളില്‍ കൂടെയുണ്ട് ,ഏതു കാര്യത്തിനും അത്താണിയായി കൂടെയുണ്ട് ,,7 വയസില്‍ സംഗീത നാടക അക്കാദമിയുടെ നല്ല ഗായികയ്ക്കുള്ള സ്വര്‍ണ മെഡല്‍ വാങ്ങി ,ബേബി രേണുകയായി തുടങ്ങിയ സംഗീത സപര്യ ഇന്നും തുടരുന്നു ..ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ആയുരാരോഗ്യ സൗഖ്യത്തോടെ മുന്നോട്ടുപോകാന്‍ എന്റെ ചേച്ചിയെ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ ,എല്ലാ നന്മകളും നേരുന്നു'', എന്നാണ് സീമ ജി നായര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റിന് താഴെയായി നിരവധി പേര്‍ ചേച്ചിയ്ക്ക് പിറന്നാള്‍ ആശംസിച്ച് കമന്റുകള്‍ ഇട്ടിട്ടുണ്ട്.