-->
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം അവസാനിപ്പിക്കാന്‍ ആശമാര്‍. ഇന്ന് രാവിലെ നിര്‍ണായക പ്രഖ്യാപനം നടത്തിയേക്കും. സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം സമര നേട്ടമെന്നാണ് വിലയിരുത്തുന്നത്. നാളെ സമരപ്രതിജ്ഞ റാലിയോടെ സമരം അവസാനിപ്പിക്കാനാണ് തീരുമാനം. സമരം തുടരണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇന്ന് എട്ടരയോടെ പ്രഖ്യാപനം ഉണ്ടായേക്കും.
ആശമാരുടെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചത് സമര വിജയമായി തന്നെയാണ് ആശ സമരസമിതി വിലയിരുത്തുന്നത്. ഫെബ്രുവരി 10ന് ആരംഭിച്ച സമരം അവസാനിപ്പിക്കുക 266 ആം ദിവസത്തില്‍ എത്തി നില്‍്ക്കുകയാണ്. സമര രീതി മാറ്റി ജില്ലകളിലേക്ക് സമരം കേന്ദ്രീകരിക്കാനും ധാരണയായി. ഓണറേറിയം 21000 രൂപയാക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക പെന്‍ഷന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിക്കുന്നത് വരെ വിവിധ രീതിയിലുള്ള സമരം തുടരും.
എന്നാല്‍ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ജില്ലകളില്‍ സമരം തുടരാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപയുടെ ഓണറേറിയം വര്‍ധനവ് തുച്ഛമാണെന്നും സമരം തുടരുമെന്നുമാണ് ആശാ വര്‍ക്കര്‍മാര്‍ അറിയിച്ചിരുന്നത്. ഓണറേറിയം 21000 രൂപയായി വര്‍ധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. എന്നാല്‍ ആയിരം രൂപയുടെ വര്‍ധനവ് ആശമാര്‍ക്ക് ഉണ്ടായിരിക്കുന്നത്.