Saturday, March 14, 2026 Last Updated 17 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 30 Oct 2025 12.28 PM

​‘പുതുമുഖ നടിമാര്‍ മൂന്നാമത്തെ സിനിമയില്‍ പൈസ കൂട്ടിചോദിച്ചാല്‍ ഒഴിവാക്കും; കാക്കനാട്ടെ ഫ്ലാറ്റുകളില്‍ ഇങ്ങനെ സ്ട്രഗിള്‍ ചെയ്യുന്ന ഒരുപാട് പുതുമുഖങ്ങളുണ്ട്....’ നിഖില വിമല്‍

തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുന്ന താരമായ നിഖില വിമല്‍ തന്റെ തുറന്ന നിലപാടുകളിലൂടെ എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പുതുമുഖ നടിമാര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയാണ് നിഖില.
Nikhila Vimal, Nikhila Vimal about new actresses
Nikhila Vimal about struggles of new actresses in malayalam cinema (Image Source: Youtube)

മികച്ച കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ നടിയാണ് നിഖില വിമൽ. മലയാളത്തിന് പുറമെ തമിഴ് സിനിമയിലും മികച്ച വേഷങ്ങൾ ചെയ്യാൻ നിഖിലയ്ക്ക് സാധിച്ചു. തന്റെ നിലപാടുകൾ എപ്പോഴും തുറന്നുപറയുന്ന താരം കൂടിയാണ് നിഖില. സോഷ്യൽ മീഡിയയിൽ സജീവയായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അഭിമുഖങ്ങളില്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതിലൂടെ ‘തഗ് സ്റ്റാര്‍’ എന്നൊരു വിശേഷണവും സോഷ്യല്‍ മീഡിയ താരത്തിന് നല്‍കിയിരുന്നു.
ഇപ്പോഴിതാ മലയാളത്തിലെ പുതുമുഖ നടിമാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്തെന്ന് പറയുകയാണ് നിഖില വിമല്‍. പുതുമുഖ നടിമാര്‍ക്ക് രണ്ടു സിനിമ കഴിയുമ്പോള്‍ പൈസ കൂട്ടി ചോദിക്കുന്നതു കൊണ്ട് പലരും ഒഴിവാക്കുമെന്നാണ് താരം പറയുന്നത്.
‘‘ഈ അടുത്തിടെ വളരെ ഫേമസ് ആയ ഒരാൾ എന്നോട് ചോദിച്ചു, ‘എന്തുകൊണ്ടാണ് മലയാള സിനിമയില്‍ നടിമാർ സിനിമയിൽ നിലനിൽക്കാത്തത് ?, പ​ണ്ടൊക്കെയുള്ളവര്‍ ഒരുപാട് സിനിമകള്‍ ചെയ്യുന്നുണ്ടല്ലോ എന്ന്. ഞാൻ പറഞ്ഞു, നിങ്ങള്‍ ഒരു പുതുമുഖ നടിയെ പരിചയപ്പെടുത്തി അവര്‍ക്ക് ആദ്യ സിനിമ നിങ്ങൾ കൊടുക്കും. രണ്ടാമത്തേത് അവർ എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട് ചെയ്യും. സ്വാഭാവികമായും മൂന്നാമത്തെ സിനിമയ്ക്ക് അവർ കൂടുതൽ കാശ് ചോദിക്കും, അത് നിങ്ങൾക്ക് ഇഷ്ടപ്പെടില്ല, അവരെ ഒഴിവാക്കും. പിന്നെ നിങ്ങൾ മറ്റൊരു പുതുമുഖത്തെ കൊണ്ടുവരും, അങ്ങനെ പഴയവർ വീണ്ടും സ്ട്രഗിളിലാകും.
കാക്കനാട്ടിലെ ഏത് ഫ്‌ളാറ്റിലും ചെന്ന് നോക്കൂ, മൂന്നു പുതുമുഖനടിമാരെങ്കിലും ഒരു ഫ്ലാറ്റില്‍ നിന്ന് ഇറങ്ങിവരും. ഇതുപോലെയുള്ള അവസ്ഥകളിലൂടെ കടന്നുപോകുന്ന പുതുമുഖ നടിമാര്‍ അവിടെയുണ്ട്. നിങ്ങള്‍ വിചാരിക്കുന്ന പോലെയല്ലിത്, വലിയൊരു സ്ട്രഗിള്‍ ആണിത്. ഇപ്പോള്‍ ഇന്‍ഫ്ലുവന്‍സര്‍ മാര്‍ക്കറ്റിംഗ് ഒക്കെയുള്ളത് കൊണ്ട് അവര്‍ സര്‍വൈവ് ചെയ്തു പോകുന്നു. അല്ലെങ്കില്‍ എന്തു ചെയ്യും...’’ നിഖില ചോദിക്കുന്നു. തന്റെ ഏറ്റവും പുതിയ സിനിമയായ ‘പെണ്ണ് കേസ്’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ പോഡ്കാസ്റ്റിലാണ് നിഖില ഇക്കാര്യം പറഞ്ഞത്.

നിഖിലയുടെ വാക്കുകള്‍ക്ക് താഴെ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ കുറിക്കുന്നത്. ‘നടിമാർക്ക് ഉപജീവനം ഉണ്ടാക്കി കൊടുക്കുക എന്നതല്ല സംവിധായകരുടെ ലക്ഷ്യം.. നല്ല സിനിമ ഉണ്ടാക്കുക എന്നതാണ്..., കാശ് കൂട്ടിചോദിക്കുമ്പോൾ അതിനുളള മികവ് നിങ്ങളിലുണ്ടായിരിക്കണം അതില്ലാത്തത് കൊണ്ടാണ് നിങ്ങൾ ഒഴിവാക്കപ്പെടുന്നത്...’ എന്നതടക്കം പ്രതികൂല കമന്റുകളും, ‘ശരിക്കും നടിമാർക്ക് സ്റ്റാർ വാല്യൂ എന്ന സംഭവം ഇല്ല നടന്മാരെ പോലെ, നിഖില പറഞ്ഞത് സത്യമല്ലേ...’ എന്ന അനുകൂല കമന്റുകളുമുണ്ട്.

Ads by Google
Thursday 30 Oct 2025 12.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW