Wednesday, March 11, 2026 Last Updated 9 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 30 Oct 2025 12.58 PM

യുഡിഎഫ് 100 ലധികം സീറ്റുകളുമായി അധികാരത്തില്‍ വരും ; ഇപ്പോള്‍ കുഴപ്പം എല്‍ഡിഎഫിലെന്ന് സതീശന്‍

uploads/news/2025/10/808318/VD-satheeshan-close.gif

തിരുവനന്തപുരം: മന്ത്രിസഭ ഉപസമിതി രൂപീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ വാദം സിപിഐയെ പറ്റിക്കാനാണെന്നും പിഎംശ്രീ പദ്ധതിയില്‍ ഒപ്പുവെയ്ക്കാന്‍ എന്തുതരം സമ്മര്‍ദ്ദമാണ് മുഖ്യമന്ത്രിക്ക് ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പിഎംശ്രീയില്‍ നിന്നും പിന്മാറുന്നു എന്ന് പറയാന്‍ മുഖ്യമന്ത്രി ഭയക്കുന്നത് ആരെയാണെന്നും പ്രതിപക്ഷനേതാവ് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

കോണ്‍ഗ്രസില്‍ കുഴപ്പമുണ്ടെന്ന് സിപിഐഎം പറയുന്നതാണെന്നും ഇപ്പോള്‍ കുഴപ്പമുള്ളത് എല്‍ഡിഎഫിലാണെന്നും അദ്ദേഹം പറഞ്ഞു. നൂറിലധികം സീറ്റുമായി 2026ല്‍ യുഡിഎഫ് തിരിച്ചു വരുമെന്നും അതിന് നേതൃത്വം കൊടുക്കുന്നത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് അങ്ങനെയാണെന്നും അത് പുതിയ വാര്‍ത്തയല്ലയെന്നും അദ്ദേഹം പറഞ്ഞു.

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്നും പറഞ്ഞു. വോട്ടര്‍ പട്ടിക കളങ്കിതമാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ബിജെപിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബിജെപി ഒഴികെ മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമനിധികള്‍ ഇതുപോലെ മുടങ്ങിയ കാലമില്ല. ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എല്ലാം ഈ സര്‍ക്കാര്‍ കൊടുക്കാനുള്ളത് ഒരു ലക്ഷം കോടി രൂപയാണ്.

സര്‍ക്കാര്‍ നടത്തിയ ക്ഷേമ പ്രഖ്യാപനങ്ങളിലും വിഡി സതീശന്‍ പ്രതികരിച്ചു. നാലരകൊല്ലം ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു സര്‍ക്കാര്‍.18 മാസത്തെ കുടിശ്ശിക ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്തുണ്ടായിരുന്നു എന്നത് സിപിഐഎം ക്യാപ്‌സ്യൂള്‍ ആണെന്നും അത് തെളിയിക്കാന്‍ മുഖ്യമന്ത്രിയെയും ധനകാര്യമന്ത്രിയെയും വെല്ലുവിളിക്കുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു.

പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും സര്‍ക്കാര്‍ എന്ത് കൊടുത്താലും ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യും. എന്നാല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുംമുമ്പ് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ 2500 രൂപ കൊടുക്കും എന്നാണ് പ്രഖ്യാപിച്ചിരുന്നത്. നാലര കൊല്ലം ഇത് ചെയ്തില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് 400 രൂപ കൂട്ടി. യഥാര്‍ത്ഥത്തില്‍ 900 രൂപ നഷ്ടമാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള വര്‍ധനയാണെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നും വിഡി സതീശന്‍ പ്രതികരിച്ചു.

ആശാവര്‍ക്കര്‍മാരുടെ സമരത്തെ പരിഹസിച്ച സര്‍ക്കാരാണ് 33 രൂപ കൂടുതല്‍ കൊടുത്തിരിക്കുന്നത്. ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം ഗൗരവകരമായി വര്‍ദ്ധിപ്പിക്കണമെന്ന് ഹൈക്കോടതി തന്നെ പറഞ്ഞിട്ടുള്ളതാണെന്നും വിഡി സതീശന്‍ പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW