Sunday, March 15, 2026 Last Updated 6 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 30 Oct 2025 11.30 AM

കരൂര്‍ ദുരന്തം: നഷ്ടപരിഹാരമായി വിജയ് നല്‍കിയ 20 ലക്ഷം രൂപ തിരികെ നല്‍കി വീട്ടമ്മ

vijay

കരൂര്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ടിവികെ നേതാവും നടനുമായ വിജയ് നല്‍കിയ 20 ലക്ഷം രൂപ തിരിക നല്‍കി വീട്ടമ്മ. മരിച്ച രമേശിന്റെ ഭാര്യ സംഗവിയാണ് പണം തിരികെ നല്‍കിയത്.

സംഗവി പറയുന്നു:

വിജയ് കരൂരില്‍ നേരിട്ട് എത്താത്തതില്‍ പ്രതിഷേധിച്ചാണ് പണം തിരികെ നല്‍കിയത്. പണം ടിവികെയുടെ അക്കൗണ്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. വിജയ് നേരിട്ടെത്തി അനുശോചനം അറിയിച്ചില്ലെന്നും അതിനാലാണ് പണം തിരികെ നല്‍കിയത്. പണത്തേക്കാള്‍ വലുതാണ് അദ്ദേഹം നേരിട്ടെത്തുന്നത്.

കഴിഞ്ഞ ദിവസം മഹാബലിപുരത്ത് നടന്ന വിജയ് കൂടിക്കാഴ്ചയില്‍ തന്നെ ക്ഷണിച്ചില്ല. എന്റെ ഭര്‍തൃസഹോദരി ഭൂപതിയും ബന്ധുക്കളും മഹാബലിപുരത്തേക്ക് വന്നിരുന്നു. തങ്ങളുമായി ബന്ധമില്ലാത്ത സഹോദരിയെയാണ് ടിവികെ നേതാക്കള്‍ മഹാബലിപുരത്തേക്ക് കൊണ്ടുപോയത്. രണ്ടാഴ്ച മുന്‍പ് വിജയ് തങ്ങളെ വീഡിയോ കോള്‍ വിളിച്ചിരുന്നു. തങ്ങളെ കാണാനും അനുശോചനം അറിയിക്കാനും ഇവിടെ വരുമെന്ന് അറിയിച്ചിരുന്നു.

അതേസമയം കഴിഞ്ഞ തിങ്കളാഴ്ച കരൂരിലുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ വിജയ് നേരില്‍ കണ്ട് മാപ്പ് പറഞ്ഞതായി ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു. മഹാബലിപുരത്ത് എത്തിയായിരുന്നു വിജയ് 37 കുടുംബങ്ങളുമായി സംസാരിച്ചത്. സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാലാണ് കരൂര്‍ സന്ദര്‍ശിക്കാന്‍ കഴിയാതിരുന്നതെന്നും അതില്‍ താരം ക്ഷമ ചോദിച്ചതായും വിവരം ലഭിച്ചിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW