Thursday, March 12, 2026 Last Updated 8 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 30 Oct 2025 07.54 AM

ലോകം ബുസാനിലേക്ക് ഉറ്റുനോക്കുന്നു ; ട്രംപ് - ഷീ ജിന്‍ പിങ് കൂടിക്കാഴ്ച ഇന്ന് നടക്കും

uploads/news/2025/10/808248/trump.jpg

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. ആറു വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന കൂടിക്കാഴ്ചയെ സാകൂതം വീക്ഷിക്കുകയാണ് ലോകം. ദക്ഷിണ കൊറിയയിലെ ബുസാനില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാട് സംബന്ധിച്ച പ്രതിസന്ധികള്‍ക്ക് അയവ് വരുമോ എന്നാണ് വിവിധ രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്.

കഴിഞ്ഞ മാസങ്ങളിലായി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തില്‍ അയവുണ്ടാകുമോ എന്ന പ്രതീക്ഷ വിവിധ രാജ്യങ്ങള്‍ ഇതിനോടകം തന്നെ പ്രകടിപ്പിച്ചുകഴിഞ്ഞു. വ്യാപാര കരാറില്‍ ധാരണയാകുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജിയാകുന്‍ സൂചന നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇരു നേതാക്കളും തന്ത്രപരവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ വിഷയങ്ങളില്‍ ആഴത്തില്‍ ചര്‍ച്ച നടത്തുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനി അമേരിക്കയില്‍ നിന്നും സോയാബീന്‍ വാങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. ചൈന അമേരിക്കയില്‍ നിന്നും സോയാബീന്‍ വാങ്ങാത്തതില്‍ ട്രംപ് നീരസം അറിയിച്ചിരുന്നു.

അപൂര്‍വ ധാതുക്കളുടെ കൈമാറ്റത്തില്‍ ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നവംബര്‍ ഒന്നു മുതല്‍ ചൈനയ്ക്ക് മേല്‍ നൂറു ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള മഹത്തായ കരാറില്‍ ഒപ്പുവെക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് തന്നെ ഏഷ്യ പസഫിക് സാമ്പത്തിക സഹകരണ ഉച്ചക്കോടിയ്ക്കിടെ പറഞ്ഞിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW