-->
മലയാളികളുടെ മുന്നിലേക്ക് അവതാരികയായി എത്തി പിന്നീട് അഭിനേത്രിയായും മോട്ടിവേഷൻ സ്‌പീക്കറായും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറുമായുമൊക്കെ തിളങ്ങിയ താരമാണ് പേർളി മാണി. താരത്തിനൊപ്പം ഷോ ആങ്കർ ചെയ്ത പലരും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിട്ടുണ്ട്.
നടനും ആങ്കറുമായ ഡെയ്‌ൻ ഡേവിസും ഒരു ചാനലിലെ പരിപാടിയില്‍ ആങ്കർമാരായി എത്തിയിരുന്നു. ആ പരിപാടി ഏറെ വിജയിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ പേർളിയെക്കുറിച്ചു ഡെയ്‌ൻ പറഞ്ഞതാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. പേർളിയുടെ കൂടെ നിൽക്കുമ്പോൾ ടെൻഷൻ ഉണ്ടായിരുന്നെന്നും അതു മാറ്റിയത് പേർളി തന്നെയാണെന്നും പറയുകയാണ് ഡെയ്ൻ.
"ഞാൻ ഷോയില്‍ ആദ്യമെത്തിയപ്പോള്‍ പേളി മാണിയെ ചേച്ചിയെന്നായിരുന്നു വിളിച്ചിരുന്നത്. ആ സമയത്ത് എന്റെ ഉച്ചാരണമൊന്നും കറക്‌ട് ആയിരുന്നില്ല. ആത്മവിശ്വാസമില്ലാത്തത് തുടക്കത്തില്‍ എന്നെ നല്ലതുപോലെ ബാധിച്ചിരുന്നു.
പേളിയുടെ കൂടെ നില്‍ക്കുമ്പോൾ എനിക്ക് ടെൻഷനുണ്ടായിരുന്നു. ആദ്യ ഷെഡ്യൂളില്‍ നിർത്തേണ്ടി വരുമെന്ന് ഞാൻ മനസില്‍ ഉറപ്പിച്ചിരുന്നു. ബാക്കിയുള്ളവർക്കും അത്ര മതിപ്പില്ല. ഇവനെന്തിനാണ്, പേളി അടിപാെളിയായി ഷോ ആങ്കർ ചെയ്യുന്നുവെന്ന അവസ്ഥ വന്നു.
അങ്ങനെയൊരു അഭിപ്രായം അവിടെ മുഴങ്ങുന്നത് എനിക്ക് തോന്നിയിരുന്നു. നിർത്തേണ്ടി വരുമെന്ന് മനസിലായി.
ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ് പേളി അവർ സ്പീക്കറായെത്തുന്ന ഒരു ഇവന്റിന് എന്നെ വിളിച്ചു. വലിയ പരിപാടിയായിരുന്നു.
പേളി എന്നെ എല്ലാവരുടെ മുൻപിലും പരിചയപ്പെടുത്തി. ആള്‍ക്കാരുമായി ഇടപഴകുന്നത് നീ കാണുവെന്നും അവർ എന്നോടുപറഞ്ഞു. പുള്ളിക്കാരിക്ക് എന്നെ അവിടെ കൊണ്ടുപോകേണ്ട ഒരു ആവശ്യവുമില്ലായിരുന്നു. എന്നിട്ടും അവർ അതുചെയ്തു. എന്റെ പ്രിയപ്പെട്ട കോ ഹോസ്റ്റ് മീനാക്ഷിയാണ്. പേളിയെ ഇഷ്ടവും ബഹുമാനവുമാണ്. എന്നാല്‍ മീനാക്ഷിയുമായാണ് കൂടുതല്‍ വർക്ക് ചെയ്തിട്ടുളളത്. ഉടൻ പണം എന്ന ഷോയിലാണ് ഞാനും മീനാക്ഷിയും ആങ്കർമാരായി എത്തിയത്... " ഡെയ്‌ൻ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇത് പറഞ്ഞത്.