-->
കൊച്ചി: ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മാനേജിംഗ് ഡയറക്ടര്‍ ബൈജു ഗോപാലനെ ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (എഫ്.എച്ച്.ആര്‍.എ.ഐ.) എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തു.
സതേണ്‍ ഇന്ത്യ ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് ശ്യാമ രാജുവാണ് ദക്ഷിണേന്ത്യയില്‍ നിന്ന് എഫ്.എച്ച്.ആര്‍.എ.ഐ.യുടെ ഈ പ്രധാന സ്ഥാനത്തേക്ക് ബൈജു ഗോപാലനെ നാമനിര്‍ദേശം ചെയ്തത്. കഴിഞ്ഞ ദിവസം ലഖ്‌നൗവില്‍ നടന്ന എഫ്.എച്ച്.ആര്‍.എ.ഐ.യുടെ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ശ്രീ ഗോകുലം ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സിന്റെ മാനേജിംഗ് ഡയറക്ടറായ ബൈജു ഗോപാലന്‍ ഹോസ്പിറ്റാലിറ്റി രംഗത്ത് ശ്രദ്ധേയമായ സംഭാവനകളും നേതൃത്വവും നല്‍കിയിട്ടുണ്ട്.