Sunday, March 15, 2026 Last Updated 33 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Oct 2025 12.19 PM

നാലടിപൊക്കമുളള ശിക്ഷ്യ മോണോ ആക്ടില്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ മൂന്നര അടിക്കാരന്‍ പരിശീലകന് ആഹ്ലാദം വാനോളം; പഴയ പത്രവാര്‍ത്ത പങ്കുവെച്ച് നവ്യ നായര്‍

navya-nair
photo-www.instagram.com/navyanair143/

സ്‌കൂള്‍ കാലഘട്ടത്തിലെ കലോത്സവ ഓര്‍മകള്‍ പങ്കുവെച്ച് നടി നവ്യ നായര്‍. അഞ്ചാം ക്ലാസില്‍ മോണോ ആക്ടിന് ഒന്നാം സമ്മാനം നേടിയ പഴയ പത്രവാര്‍ത്തയാണ് നടി സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചത്. പരിശീലകന്‍ ആലപ്പുഴ സുദര്‍ശനെയും ചിത്രത്തില്‍ കാണാം. കായംകുളം സെന്റ് മേരീസ് ഹൈസ്‌കൂളിലെ പഠനകാലത്താണ് നവ്യയ്ക്ക് യുപി വിഭാഗം മോണോ ആക്ടില്‍ ഒന്നാം സ്ഥാനം ലഭിച്ചത്. വി. ധന്യ എന്ന യാഥാര്‍ഥ പേരാണ് പത്രവാര്‍ത്തയില്‍ നല്‍കിയിരിക്കുന്നത്.

‘നാലടിപൊക്കമുളള ശിക്ഷ്യ മോണോ ആക്ടില്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ മൂന്നര അടിക്കാരന്‍ പരിശീലകന് ആഹ്ലാദം വാനോളം. കായംകുളം സെന്റ് മേരീസ് ഹൈസ്‌കൂളിലെ വി. ധന്യയാണ് യുപി വിഭാഗം മോണോ ആക്ടില്‍ ഒന്നാമതെത്തിയത്. പരിശീലകന്‍ ആലപ്പുഴക്കാരനായ ടി സുദര്‍ശനും’നവ്യ പങ്കുവെച്ച പത്രവാര്‍ത്ത ഇതായിരുന്നു. ഏതായാലും നവ്യയുടെ പഴയ ചിത്രവും പത്രവാര്‍ത്തയും ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. നിരവധിപ്പേരാണ് താരത്തിന് ആശംസകളറിയിച്ചെത്തുന്നത്.

അതേസമയം റത്തീന സംവിധാനം ചെയ്ത പാതിരാത്രി എന്ന ചിത്രത്തിലാണ് നവ്യ ഏറ്റവും ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തില്‍ സൗബിന്‍ ഷാഹിനും ഒരു പ്രാധ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു രാത്രിയില്‍ രണ്ടു പോലീസുകാര്‍ ഉള്‍പ്പെടുന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്.

Ads by Google
Wednesday 29 Oct 2025 12.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW