-->
മോഡലും നടിയുമായ മഹി വിജിയും ഭര്‍ത്താവ് ജയ് ഭാനുശാലിയും തമ്മിലുളള വിവാഹമോചന വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 15 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ ഇരുവരും തമ്മില്‍ വേര്‍പിരിയുന്നു എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്.
ഇപ്പോഴിതാ ഇത്തരം പ്രചരണങ്ങളോട് ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മഹി വിജി. മഹിയുടെയും ജയ് ഭാനുശാലിയുടെയും വിവാഹമോചനത്തെ കുറിച്ച് പരാമര്‍ശിച്ചു വന്ന ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെയാണ് താരത്തിന്റെ പ്രതികരണം.
'' തെറ്റായ വിവരണങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും'' , എന്നാണ് മാഹി വിജി പോസ്റ്റിന്റെ താഴെ കമന്റ് ചെയ്തത്.
2010ല്‍ ആണ് മഹി വിജിയും ജയ് ഭാനുശാലിയും വിവാഹിതരാകുന്നത്. മൂന്ന് മക്കളാണ് ഈ ദമ്പതികള്‍ക്കുളളത്. ഇരുവരും അവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും ഒന്നിച്ചുളള ചിത്രങ്ങള്‍ നീക്കം ചെയ്തതോടെയാണ് ഇരുവരും വിവാഹമോചിതരാകുന്നുവെന്ന അഭ്യൂഹം ശക്തമായത്.
ജൂലൈ- ഓഗസ്റ്റ് മാസത്തോടെ ഇരുവരും വിവാഹമോചന കരാറില്‍ ഒപ്പ് വച്ചതായുളള റിപ്പോര്‍ട്ടുകളാണ് പ്രചരിച്ചുകൊണ്ടിരുന്നത്.