-->
തമിഴില്‍ ഏറെ ആരാധകരുളള നടനാണ് അജിത്. കഴിഞ്ഞ ദിവസം തിരുപ്പതി ക്ഷേത്ത്രതില്‍ ദര്‍ശനം നടത്തിയ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. തന്നെ ' തല' എന്ന് വിളിച്ചവരോട് അങ്ങനെ അഭിസംബോധന ചെയ്യരുതെന്ന് ആവശ്യപ്പെടുന്ന അജിത്തിന്റെ വീഡിയോ ശ്രദ്ധ നേടുകയാണ്.
ക്ഷേത്രത്തില്‍ ഒത്തുകൂടിയ ഭക്തര്‍ അദ്ദേഹത്തെ ' തല' എന്ന് ആര്‍ത്തുവിളിക്കാന്‍ തുടങ്ങി. ക്ഷേത്രപരിസരമായതിനാല്‍ ശബ്ദമുണ്ടാക്കരുതെന്ന് അജിത് അവരോട് ആവശ്യപ്പെട്ടു. മിണ്ടാതിരിക്കണമെന്ന് ആംശ്യത്തിലൂടെയാണ് അദ്ദേഹം പറഞ്ഞത്. ആരാധകര്‍ സെല്‍ഫികള്‍ക്കായി അദ്ദേഹത്തെ സമീപിച്ചെങ്കിലും അദ്ദേഹം ആദ്യം വിസമ്മതിച്ചു. എന്നാല്‍ കാഴ്ചപരിമിതിയും കേള്‍വി പരിമിതിയുമുളള ഒരു ആരാധകനൊപ്പം അദ്ദേഹം ചിത്രങ്ങളെടുത്തു.
~ Crowd roars Thala...Thala~ #Ajithkumar signalling that it's a temple & stops them👏♥️ pic.twitter.com/Lr6LrgEfge— AmuthaBharathi (@CinemaWithAB) October 28, 2025
അതേസമയം, ആദിക്ക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ' ഗുഡ് ബാഡ് അഗ്ലി' ആണ് അജിത്തിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. തൃഷയാണ് ചിത്രത്തില്‍ നായിക.