-->
മലയാളികള്‍ക്ക് ചിരപരിചിതമായ മുഖമാണ് താരപുത്രിയും അഭിനേത്രിയും യൂട്യൂബറുമായ അഹാന കൃഷ്ണയുടേത്. ചുരുക്കം സിനിമകളിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും താരത്തിന്റെ കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടതാണ്. എല്ലാ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും സിനിമാവിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കിടാറുള്ള താരം യാത്രകളെ ഏറെ സ്നേഹിക്കുന്ന താരം കൂടിയാണ്.
ഇപ്പോഴിതാ ബീച്ചില്‍ കൊച്ചു കുട്ടികളെപ്പോലെ തിരമാലകള്‍ക്കൊപ്പം കളിക്കുന്ന ചിത്രങ്ങള്‍ പങ്കിടുകയാണ് അഹാന. ‘മുല്ലവള്ളിയും തേന്മാവും’ എന്ന ചിത്രത്തിലെ കൊച്ചു പെണ്‍കുട്ടിയുടെ കഥാപാത്രം അഭിനയിക്കണമെന്ന് ഒരു കാലത്ത് താന്‍ രഹസ്യമായി ആഗ്രഹിച്ചിരുന്നുവെന്ന് കുറിക്കുകയാണ് താരം. ‘‘ബീച്ചിലെ ഒരു രസകരമായ ദിവസം, എന്റെ കണ്ണിലും വായിലും വളരെയധികം ഉപ്പുവെള്ളം കയറിയിരുന്നു (ഒരുപക്ഷേ എന്റെ ഫോണിലും അങ്ങനെ സംഭവിക്കാറുണ്ട്, അതുകൊണ്ടാണ് കുറച്ച് ദിവസമായി അതിൽ വെള്ളം കലരുന്നത്)
ഒരു രസകരമായ കഥയുമുണ്ട്... കുട്ടിക്കാലത്ത് എനിക്ക് ഈ പാട്ട് വളരെ ഇഷ്ടമായിരുന്നു (ഇപ്പോഴും ഇഷ്ടമാണ്). അന്ന് ഞാൻ ഇത് കാണുമ്പോഴെല്ലാം, ഈ പാട്ടിലെ കൊച്ചു പെൺകുട്ടിയായി അഭിനയിക്കാൻ അവസരം ലഭിക്കണമെന്ന് ഞാൻ രഹസ്യമായി ആഗ്രഹിക്കുമായിരുന്നു... 90-കളിലെ മറ്റേതെങ്കിലും കുട്ടികൾ ഇത് പോലെ ആഗ്രഹിച്ചിട്ടുണ്ടോ?...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അഹാന ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ചിത്രങ്ങൾക്ക് ബാക്ക്ഗ്രൗണ്ട് മ്യൂസിക്കായി മുല്ലവള്ളിയും തേൻമാവും എന്ന സിനിമയിലെ പാട്ടും താരം നൽകിയിട്ടുണ്ട്.