Friday, March 13, 2026 Last Updated 39 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Oct 2025 11.14 AM

കര്‍ഷക സമരത്തില്‍ പങ്കെടുത്ത വയോധികയെ അപമാനിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് നടി കങ്കണ

kangana-ranaut-
photo-www.instagram.com/kanganaranaut/

2021 ലെ കര്‍ഷക സമരത്തില്‍ പങ്കെടുത്ത വയോധികയെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ ക്ഷമാപണം നടത്തി ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ട്. 73 കാരിയായ മഹീന്ദര്‍ കൗര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ നേരിട്ട് ഹാജരായാണ് താരം മാപ്പ് പറഞ്ഞത്. അതീവ സുരക്ഷയിലായിരുന്നു താരം കോടതിയില്‍ എത്തിയത്.

സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ക്ഷമ ചോദിക്കുന്നുവെന്നാണ് നടി കോടതിയോട് പറഞ്ഞത് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടി നല്‍കിയ ഹര്‍ജി കഴിഞ്ഞ മാസം കോടതി തളളിയിരുന്നു. പരാതിക്കാരിയുടെ ഭര്‍ത്താവിനോടാണ് മാപ്പു പറഞ്ഞതെന്ന്കങ്കണ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആ സമയത്ത് പരാതി നല്‍കിയ മഹീന്ദര്‍ കൗര്‍ കോടതിയില്‍ ഉണ്ടായിരുന്നില്ല.

2021 ലെ കര്‍ഷക സമരത്തില്‍ പങ്കെടുത്ത മഹീന്ദര്‍ കൗര്‍ എന്ന 73 വയസ്സുകാരിക്കെതിരെയാണ് കങ്കണ അധിക്ഷേപകരമായ ട്വീറ്റിട്ടത്. കര്‍ഷക സമരത്തിന്റെ പ്രതീകമായ മാറിയ മഹീന്ദര്‍ കൗറിനെ കുറിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ വരെ വാര്‍ത്ത നല്‍കിയിരുന്നു. ഏറ്റവും കരുത്തായ ഇന്ത്യക്കാരിയെന്നു ടൈം മാഗസിന്‍ വിശേഷിപ്പിച്ച അതേ ദാദിയാണ് ഇവര്‍. 100 രൂപയ്ക്ക് ലഭ്യമാണ് എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

ഡല്‍ഹിയിലെ ഷഹീര്‍ ബാഗ് പ്രതിഷേധത്തില്‍ പങ്കെടുത്ത ബില്‍ക്കീസ് ദാദിയുമായി മഹീന്ദര്‍ കൗറിനെ ബന്ധപ്പെടുത്തിയായിരുന്നു കങ്കണയുടെ ട്വീറ്റ്. ഇവരെ പോലെയുളള പ്രതിഷേധക്കാശര വാടകയ്ക്ക് എടുക്കുകയാണെന്നും ആക്ഷേപിച്ചിരുന്നു. തുടര്‍ന്നാണ് മഹീന്ദര്‍ കൗര്‍ കങ്കണയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയത്.

Ads by Google
Tuesday 28 Oct 2025 11.14 AM
Ads by Google
LATEST NEWS
TRENDING NOW