-->
പ്രശസ്ത നടന്‍ സതീഷ് ഷായുടെ മരണത്തിന്റെ ഞെട്ടലിലാണ് ബോളിവുഡ്. നാല്‍പ്പത് വര്‍ഷത്തിലേറെ നീണ്ട തന്റെ അഭിനയ ജീവിതത്തില്‍, അവിസ്മരണീയമായ വേഷങ്ങളിലൂടെ സതീഷ് ഷാ ഇന്ത്യന്‍ സിനിമയിലും ടെലിവിഷനിലും ശ്രദ്ധേയനായിരുന്നു. ഏറെ നാളായി വൃക്ക സംബന്ധമായഅസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്ന നടന്‍ ഒക്‌ടോര്‍ 25 നായിരുന്നു വിട പറഞ്ഞത്.
നിരവധി താരങ്ങള്‍ നടന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഇപ്പോഴിതാ സതീഷ് ഷായുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സമൂഹമാധ്യമത്തില്‍ വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടന്‍ മാധവന്‍.
മന്ദിര ബേദിയും , സതീഷ് ഷായും മാധവനും ചേര്‍ന്ന് പുഞ്ചിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മാധവന്റെ കുറിപ്പ്. ‘സ്വര്‍ഗം ഇനി കൂടുതല്‍ സന്തോഷകരവും സന്തോഷകരവുമായ ഒരു സ്ഥലമായിരിക്കും. സതീഷ് ജി, സ്വന്തം സൃഷ്ടിയെ അഭിനന്ദിക്കുമ്പോള്‍ ദൈവങ്ങളെ ഉറക്കെ ചിരിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. എന്റെ കരിയറിന്റെ തുടക്കത്തില്‍ എന്റെ ചിറകുകള്‍ക്ക് താഴെ ഒരു ഉറച്ച കാറ്റായിരുന്നതിന് നന്ദി. നിങ്ങളെ വളരെയധികം മിസ് ചെയ്യും സതീഷ് ജി.. ഒരിക്കലും നികത്താനാവാത്ത ഒരു ശൂന്യത.. നിങ്ങളില്ലാതെ എങ്ങനെ മുന്നോട്ട് പോകാമെന്ന് ഞങ്ങള്‍ മല്ലിടുമ്പോള്‍ സര്‍ നിത്യശാന്തിയില്‍ വിശ്രമിക്കൂ. ഓം ശാന്തി’ മാധവന്‍ കുറിച്ചു.
ശനിയാഴ്ച ഉച്ചയോടെയാണ് സതീഷ് ഷാ അന്തരിച്ചത്. ഉച്ചഭക്ഷണത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടുത്തിടെ അദ്ദേഹത്തിന് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു.
നാല്‍പ്പത് വര്‍ഷത്തിലേറെ നീണ്ട തന്റെ അഭിനയ ജീവിതത്തില്‍ അവിസ്മരണീയമായ വേഷങ്ങളിലൂടെ സതീഷാ ഇന്ത്യന്‍ സിനിമയിലും ടെലിവിഷനിലും ശ്രദ്ധേയനായി. ജാനേ ഭി ദോ യാരോ' ഹം സാത്ത്-സാത്ത് ഹേ, മേം ഹൂ നാ, കല്‍ ഹോ ന ഹോ, കഭി ഹം കഭി നാ, ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ, ഓം ശാന്തി ഓം തുടങ്ങിയ ഹിറ്റ് സിനിമകളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 'സാരാഭായ് vs സാരാഭായ്' എന്ന പരമ്പരയിലെ ഇന്ദ്രവദന്‍ സാരാഭായ് എന്ന അദ്ദേഹത്തിന്റെ കഥാപാത്രം ഇന്ത്യന്‍ ടിവിയിലെ എക്കാലത്തെയും മികച്ച ഹാസ്യ പ്രകടനങ്ങളില്‍ ഒന്നായി ഓര്‍മ്മിക്കപ്പെടുന്നു.