Saturday, March 14, 2026 Last Updated 8 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 18 Sep 2025 08.46 AM

മേക്കപ്പിലായിരുന്നിട്ടും അദ്ദേഹത്തിന് എന്നെ മനസിലായി, ഞാന്‍ സ്തംഭിച്ചു പോയി; കുറിപ്പുമായി മാധവന്‍

-r-madhavan

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ ആര്‍. മാധവന്‍. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ നരേന്ദ്ര മോദിയെ പരിചയമുണ്ടെന്ന് മാധവന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. നരേന്ദ്രമോദിയെക്കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോയ്‌ക്കൊപ്പമായിരുന്നു മാധവന്റെ ആശംസ.

റോക്കട്രിയില്‍ അഭിനയിക്കുമ്പോള്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ മേക്കോവറില്‍ നിന്നിരുന്ന തന്നെ അന്നവിടെ ഫിലിം ചേംബറിന്റെ ഒരു പരിപാടിക്കെത്തിയ പ്രധാനമന്ത്രി തിരിച്ചറിഞ്ഞെന്നും നിങ്ങളെ കണ്ടാല്‍ നമ്പി നാരായണനെപ്പോലെതന്നെ ഉണ്ട് മാധവന്‍ ജി എന്ന് പറഞ്ഞെന്നും മാധവന്‍ ഓര്‍ത്തെടുക്കുന്നു. രാജ്യത്തെ ശോഭനമായ ഭാവിയിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് ഇനിയും കരുത്തുണ്ടാകട്ടെ എന്ന ആശംസയോടെയാണ് മാധവന്‍ കുറിപ്പ് അവസാനിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ എനിക്കറിയാം. അദ്ദേഹവുമായി പലതവണ കൂടിക്കാഴ്ച നടത്താനും സംസാരിക്കാനും എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. എന്റെ സിനിമയായ റോക്കട്രിയുടെ തയാറെടുപ്പുകള്‍ക്കിടയില്‍ മോദിജിയുടെ അസാധാരണമായ കരുതല്‍ ഞാന്‍ മനരിട്ട് അനുഭവിച്ചറിഞ്ഞു.

ഉറി എന്ന സിനിമ റിലീസ് ചെയ്ത് വലിയ വിജയമായതിന് തൊട്ടുപിന്നാലെയായിരുന്നു അത്. ഫിലിം ചേംബേഴ്‌സിന്റെ ഒരു പരിപാടിക്കായി മോദിജി മുംബൈയില്‍ വന്നപ്പോള്‍ സിനിമാ മേഖലയിലെ ഒട്ടേേെപ്പര്‍ അദ്ദേഹത്തെ കാണാനും ഫോട്ടോ എടുക്കാനും എത്തിയിരുന്നു. ഞാനും അവിടെ ഉണ്ടായിരുന്നു. പക്ഷേ ഞാന്‍ എന്റെ സാധാരണ രൂപത്തിലായിരുന്നില്ല മറിച്ച് ഞാന്‍ അഭിനയിക്കുന്ന ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ മേക്കോവറില്‍ ആയിരുന്നു. വലിയ താടിയും മേക്കപ്പും കാരണം മോദിജി എന്നെ തിരിച്ചറിയുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു.

എന്നാല്‍ എന്നെ കണ്ടയുടന്‍ അദ്ദേഹം മാധവന്‍ ജി നിങ്ങളെ നമ്പി നാരായണനെപ്പോലെ തോന്നുന്നു. സിനിമയുടെ ഷൂട്ടിങ് തുടങ്ങയോ? എന്ന് ചോദിച്ച് എന്നെ അത്ഭുതപ്പെടുത്തി. രാജ്യത്തിന്റെയും ലോകത്തിന്റെയും ചുമതലകള്‍ നിറവേറ്റുന്ന പ്രധാനമന്ത്രി എന്നെ ഒറ്റനോട്ടത്തില്‍ തിരിച്ചറിഞ്ഞെന്നും എന്റെ രൂപം മാറിയിട്ടും ഞാന്‍ ചെയ്യുന്ന ജോലി ഓര്‍മിച്ചുവെന്നും അറിഞ്ഞപ്പോള്‍ ഞാന്‍ സ്തംഭിച്ചുപോയി.

അന്ന് ആദ്യമായി അദ്ദേഹത്തോടൊപ്പം ഒരു സെല്‍ഫി എടുത്തു. യാദൃശ്ചികമായി ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അന്ന് ഒരുപോലെ താടിയുണ്ടായിരുന്നു. കാഴ്ചപ്പാടുളള ഒരു നേതാവ് മാത്രമല്ല, വ്യക്തിപരമായ തലത്തില്‍ ആളുകളെ ശ്രദ്ധിക്കുകയും ഓര്‍ക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഒരു മനുഷ്യന്‍ കൂടിയാണ് മോദിജി എന്ന് ആ നിമിഷം എനിക്ക് ബോധ്യമായി. അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ നമ്മുടെ രാജ്യത്തെ ശോഭനമായ ഭാവിയിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് ഇനിയും കരുത്തുണ്ടാകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു മാധവന്റെ വാക്കുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW