-->
പാലക്കാട് : വന്‍ സ്പിരിറ്റ് വേട്ടയില്‍ സിപിഐഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി പ്രതി. പാലക്കാട് ചിറ്റൂര്‍ കമ്പാലത്തറയില്‍ 1260 ലിറ്ററ സ്പിരിറ്റ് പിടികൂടിയ സംഭവത്തില്‍ സിപിഎം ലോക്കല്‍കമ്മറ്റി സെക്രട്ടറി ഹരിദാസിനെയൂം ഉദയന്‍ എന്നയാളെയുമാണ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്.
ഒളിവില്‍ പോയ രണ്ടുപേരെയും പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. ഇരുവര്‍ക്കും വേണ്ടി അന്വേഷണം തുടരുകയാണ്. കഴിഞ്ഞദിവസമാണ് മീനാക്ഷിപുരം പോലീസ് സര്‍ക്കാര്‍പതിയില്‍ കണ്ണയ്യന്‍ എന്നയാളുടെ വീട്ടില്‍ നിന്നും സ്പിരിറ്റ് കണ്ടെത്തിയത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ തനിക്ക് സ്പിരിറ്റ് എത്തിച്ചു നല്‍കിയത് ഹരിദാസനാണെന്ന് കണ്ണയ്യന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.
പോലീസ് തെരയുന്ന സാഹചര്യത്തില്‍ ഇരുവര്‍ക്കുമെതിരേ നടപടിയെടുക്കാനുള്ള നീക്കത്തിലാണ് പാര്‍ട്ടിവൃത്തങ്ങളും. അടുത്തദിവസം കമ്മറ്റി ചേര്‍ന്ന് ഹരിദാസിനെ പുറത്താക്കാനുള്ള നടപടികളുമായി മൂമ്പോട്ട് പോകുമെന്നാണ് പാര്‍ട്ടികേന്ദ്രങ്ങള്‍ നല്‍കുന്ന സുചനകള്‍.