-->
തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ ഇടതുമുന്നണി യോഗം വിളിച്ച് ചര്‍ച്ച ചെയ്യാന്‍ സിപിഐഎം. വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാട് സിപിഐ എടുത്തതോടെയാണ് സിപിഐഎം സമവായത്തിനൊരുങ്ങുന്നത്. അത് കൊണ്ട് തന്നെ സിപിഐഎം നടത്തുന്ന സമവായ ശ്രമം വിജയിക്കുമോ എന്ന് കണ്ടുതന്നെ അറിയേണ്ടി വരും. പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നത് വരെ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കല്‍ പോലീസും സിപിഐ ആലോചിക്കുന്നുണ്ട്.
അതേ സമയം പിഎം ശ്രീ പദ്ധതിയില്‍ മുന്നോട്ടുപോകാന്‍ തന്നെയാണ് സിപിഐഎം തീരുമാനം. സിപി ഐ നിലപാടിനെ മയപ്പെടുത്തലാണ് മുന്നണി യോഗത്തിന്റെ ലക്ഷ്യം. അതേസമയം സിപിഐ ഒട്ടും പിന്നോട്ടില്ലെന്ന നിലപാടിലാണ്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ സിപിഐഎം പിന്നോട്ട് പോകുമെന്നാണ് സിപിഐ കരുതുന്നത്. എക്‌സിക്യൂട്ടീവില്‍ കൂടി ചര്‍ച്ച ചെയ്തതിന് ശേഷമാകും അന്തിമ തീരുമാനം.
മാസങ്ങളോളം മാറി നില്‍ക്കേണ്ടി വരുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. മന്ത്രിമാരായ കെ രാജന്‍, പി പ്രസാദ്, ജി ആര്‍ അനില്‍, ജെ ചിഞ്ചുറാണി എന്നിവരുമായി നേതൃത്വം സംസാരിച്ചു. രാഷ്ട്രീയമായി ഏറ്റവും ശരിയായ തീരുമാനം കൈക്കൊള്ളുമെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. ആശയപരമായും രാഷ്ട്രീയപരമായും തീരുമാനമെടുക്കും. മുഖ്യമന്ത്രി വിളിച്ചാല്‍ ചര്‍ച്ച ചെയ്യുമെന്നും പറഞ്ഞു.