Monday, March 16, 2026 Last Updated 27 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 27 Oct 2025 10.02 AM

' ഭര്‍ത്താവ് മരിച്ച സമയത്ത് സീരിയലില്‍ അഭിനയിക്കുന്നുണ്ടായിരുന്നു, പുറത്തേക്ക് ഇറങ്ങുമ്പോള്‍ ആളുകള്‍ ഓരോന്ന് പറയുന്നത് കാണാറുണ്ട്' ; ഇന്ദുലേഖ

talks, life

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഇന്ദുലേഖ. ഭര്‍ത്താവിന്റെ മരണശേഷം താന്‍ സമൂഹത്തെ ഭയന്നാണ് ജീവിച്ചിരുന്നതെന്ന് പറയുകയാണ് നടി. സൊസൈറ്റിയെ ഒരു പരിധി വരെ പേടിക്കുന്നയാളാണ് താനെന്നും ഭര്‍ത്താവ് മരിച്ച സമയത്ത് താന്‍ സീരിയലില്‍ അഭിനയിക്കുന്നുണ്ടായിരുന്നുവെന്നും അതിനാല്‍ പേടിയുണ്ടായിരുന്നുവെന്നും നടി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

'സൊസൈറ്റിയെ ഒരു പരിധി വരെ പേടിക്കുന്നയാളാണ് ഞാന്‍. ഭര്‍ത്താവ് മരിച്ച സമയത്ത് ഞാന്‍ സീരിയലില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. അതിനാല്‍ തന്നെ പേടിയും ഉണ്ടായിരുന്നു. കാരണം മോളും അന്ന് ചെറുതാണ്, പുറത്തേക്ക് ഇറങ്ങുമ്പോള്‍ ആളുകള്‍ ഓരോന്ന് പറയുന്നത് കാണാറുണ്ട്. അതിനാല്‍ കാര്യങ്ങള്‍ നോക്കിയും കണ്ടും മാത്രമെ ചെയ്യാറുള്ളു'.

'പിന്നെ മനസിലായി സൊസൈറ്റിയെ പേടിച്ചിട്ട് കാര്യമില്ലെന്ന്. നമ്മള്‍ നമ്മുടെ വര്‍ക്കും മറ്റുമായി മുന്നോട്ട് പോയാലെ ജീവിതം മുന്നോട്ട് പോകൂ. വിധവയായുള്ള ലൈഫ് ഒട്ടും ഈസിയല്ല. പലതും കേള്‍ക്കുമ്പോള്‍ വിഷമം തോന്നും...മാറിയിരുന്ന് കരയും. ഇപ്പോള്‍ പക്ഷെ പല കാര്യങ്ങളും കേട്ടാല്‍ മൈന്റ് ചെയ്യാതെ ഇരിക്കും'.

'സൊസൈറ്റി മുഴുവനായൊന്നും മാറിയിട്ടില്ല. ഇപ്പോഴും പഴയ രീതിയില്‍ തന്നെ ചിന്തിച്ച് മുന്നോട്ട് പോകുന്നവരുണ്ട്. പഠിപ്പും വിവരമുള്ളവരാണെങ്കില്‍ പോലും ചിന്തകള്‍ പഴയ രീതിയിലാകും. എനിക്ക് അടുപ്പമുള്ളവരില്‍ നിന്നാണ് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഞാന്‍ ചെയ്തിട്ടുള്ള റോളുകള്‍ ഏറെയും പാവം കഥാപാത്രങ്ങളാണ് എന്നതുകൊണ്ട് ആളുകളില്‍ ചിലര്‍ക്ക് എന്നോട് ഒരു സ്‌നേഹമുള്ളതായി തോന്നിയിട്ടുണ്ട്. ദ്രോഹം വന്നിട്ടുള്ളത് അറിയാവുന്നവരില്‍ നിന്നാണ്', ഇന്ദുലേഖ പറഞ്ഞു.

മുപ്പത്തിമൂന്ന് വര്‍ഷമായി സീരിയല്‍-സിനിമ മേഖലയില്‍ സജീവമായി നില്‍ക്കുന്ന നടിയാണ് ഇന്ദുലേഖ. ബാലതാരമായാണ് ഇന്ദുലേഖ അഭിനയിച്ച് തുടങ്ങിയത്. ചെറിയ സീരിയലുകളില്‍ അഭിനയിച്ച് തുടങ്ങി പിന്നീട് മെഗാ സീരിയലുകളില്‍ ഭാഗമാവുകയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW