-->
ആദ്യത്തെ കണ്മണിയെ വരവേല്‍ക്കാനൊരുങ്ങി സീരിയല്‍ താരം പ്രീത പ്രദീപും ഭര്‍ത്താവ് വിവേക് വി നായരും. ആറ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സന്തോഷ വാര്‍ത്ത എത്തുന്നത്. സമൂഹമാധ്യമത്തിലൂടെയാണ് കുഞ്ഞു പിറക്കാന്‍ പോകുന്ന വിശേഷം നടി ആരാധകരുമായി പങ്കുവെച്ചത്. ഗര്‍ഭിണിയാണെന്ന വിവരം ഭര്‍ത്താവിനോട് വെളിപ്പെടുത്തുന്ന വീഡിയോയാണ് പ്രീത പങ്കുവെച്ചത്. വീഡിയോയ്‌ക്കൊപ്പം വൈകാരികമായ കുറിപ്പും ചേര്‍ത്തിട്ടുണ്ട്.
‘ജീവിതത്തെ മാറ്റിമറിക്കുന്ന ചില നിമിഷങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാവും. അങ്ങനെയൊരു നിമിഷമായിരുന്നു ആ രണ്ട് ചെറു വരകള്‍ ഞാന്‍ കണ്ടപ്പോള്‍. ആ പ്രഭാതം, ലോകം ചെറുതായ പോലെ തോന്നി, മനസ്സ് നിശ്ശബ്ദമായി, പെട്ടെന്നുള്ള സന്തോഷം കണ്ണുകള്‍ നനയിച്ചു.എല്ലാം ജഗതീശ്വരന്‍ എഴുതിയ ഒരനുഗ്രഹീത പദ്ധതിയുടെ ഏടുകളാണെന്ന ബോധ്യം കൊണ്ടായിരിക്കാം .പുതിയൊരു അധ്യായം ആരംഭിക്കുന്നു. ഞങ്ങള്‍ ഇരുവരുടേയും ഹൃദയം ഇതിനകം തന്നെ സ്‌നേഹത്താല്‍ നിറഞ്ഞിരിക്കുന്നു ’പ്രീത കുറിച്ചു.
പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ ആരാധകരും താരങ്ങളുമുള്‍പ്പടെ നിരവധിപ്പേരാണ് ഇവര്‍ക്ക് അഭിനന്ദനങ്ങളറിയിച്ചെത്തുന്നത്. സൂപ്പര്‍ അഭിനന്ദനങ്ങള്‍ ഉമ്മ എന്നാണ് നടി സ്വാസിക പോസ്റ്റിനു താഴെ കുറിച്ചത്. നടിമാരായ മൃദുല വിജയ്, അമൃത നായര്‍, അശ്വതി ശ്രീകാന്ത് എന്നിവരും അഭിനന്ദനം അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്.
2019 ആഗസ്റ്റ 25 നായിരുന്നു എ്രീതയുടെയും വിവേകിനെറയും വിവാഹം. മുത്തുമണി എന്ന സീരിയലിലെ നെഗറ്റീവ് കഥാപാത്രത്തിലൂടെയാണ് പ്രീത ശ്രദ്ധനേടിയത്. നര്‍ത്തകി, അവതാരക, എന്ന നിലയിലും പ്രീത ശ്രദ്ധ നേടിയിട്ടുണ്ട്. എന്ന് നിന്റെ മൊയതീന്‍, പടയോട്ടം, അലമാര , സണ്‍ഡേ ഹോളിഡേ എന്നീ സിനിമകളിലും പ്രീത അഭിനയിച്ചിട്ടുണ്ട്.