Friday, March 13, 2026 Last Updated 55 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 11.53 AM

ഉളളില്‍ വളരുന്ന ജീവന് വേണ്ടിയുളള പവിത്രമായ ആഘോഷം; വയറ്റുപൊങ്കാലയുടെ വിശേഷങ്ങളുമായി പ്രീത പ്രദീപ്

preetha-pradeep
photo-www.instagram.com/preethspradeep/

നിരവധി സീരിയലുകളിലൂടെ കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് പ്രീത പ്രദീപ്. മൂന്നുമണി സീരിയലിലെ വില്ലത്തി വേഷമാണ് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രീത പ്രദീപ് ശ്രദ്ധ നേടാൻ കാരണം. അഭിനയത്തിലേക്ക് എത്തും മുമ്പ് ടെലിവിഷൻ അവതാരകയായിരുന്നു. സീരിയലുകളിൽ മാത്രമല്ല ചില സിനിമകളിലും പ്രീത അഭിനയിച്ചിരുന്നു. ഉയരെ എന്ന സിനിമയിൽ പാര്‍വതിയുടെ സഹോദരിയായി മികച്ച അഭിനയം നടി കാഴ്ചവച്ചിരുന്നു.

ഇപ്പോൾ പ്രീത ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ഘട്ടത്തിലൂടെ കടന്നുപോവുകയാണ്. അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് താരം. ആറ് വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് പ്രീത ​ഗർഭിണിയായത്. അതുകൊണ്ട് തന്നെ താരത്തിന്റെ സന്തോഷത്തിന് അതിരുകളില്ല. ​ഗർഭകാലം അത്രത്തോളം മനോ​ഹരമായി നടി ആസ്വദിക്കുന്നുണ്ട് എന്നത് താരത്തിന്റെ സോഷ്യൽമീഡിയ പേജിൽ നിന്നും വ്യക്തമാണ്. 2019ൽ ആയിരുന്നു പ്രീതയുടെ വിവാഹം.

വിവേക് വി. നായരാണ് പ്രീതയെ വിവാഹം ചെയ്തത്. വിവാഹശേഷം ഭർത്താവിനൊപ്പം യുകെയിൽ ആയിരുന്നു പ്രീതയുടെ താമസം. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് താൻ ​ഗർഭിണിയാണെന്ന വിവരം പ്രീത സമൂഹമാധ്യമത്തിലൂടെ പരസ്യപ്പെടുത്തിയത്. അന്ന് നിറകണ്ണുകളോടെ പ്ര​ഗ്നൻസി ഡിറ്റക്ഷൻ സ്ട്രിപ്പ് പ്രേക്ഷകരെ കാണിക്കുന്ന പ്രീതയുടെ വീഡിയോ വൈറലായിരുന്നു.

ജീവിതത്തെ മാറ്റിമറിക്കുന്ന ചില നിമിഷങ്ങൾ എല്ലാവർക്കും ഉണ്ടാവും. അങ്ങനെയൊരു നിമിഷമായിരുന്നു ആ രണ്ട് ചെറുവരകൾ കണ്ടപ്പോൾ. ആ പ്രഭാതം ലോകം ചെറുതായ പോലെ തോന്നി... മനസ് നിശ്ശബ്ദമായി... പെട്ടെന്നുള്ള സന്തോഷം കണ്ണുകൾ നനയിച്ചു. എല്ലാം ജഗദീശ്വരൻ എഴുതിയ ഒരനുഗ്രഹീത പദ്ധതിയുടെ ഏടുകളാണെന്ന ബോധ്യം കൊണ്ടായിരിക്കാം. പുതിയൊരു അധ്യായം ആരംഭിക്കുന്നു.

ഞങ്ങൾ ഇരുവരുടേയും ഹൃദയം ഇതിനകം തന്നെ സ്നേഹത്താൽ നിറഞ്ഞിരിക്കുന്നു എന്നാണ് പ്ര​ഗ്നൻസി റിവീൽ‌ ചെയ്ത് പ്രീത കുറിച്ചത്. ഇപ്പോഴിതാ ​നാട്ടിലെത്തിയ പ്രീത ​​ഗർഭിണികൾ ചെയ്യാറുള്ള വയറ്റുപൊങ്കാല ചടങ്ങും ഏഴാം മാസത്തെ ചടങ്ങും ആഘോഷിച്ചിരിക്കുകയാണ്. സിംപിളായി നടന്ന ആഘോഷത്തിന്റെ ഫോട്ടോയും വീഡിയോകളും ശ്രദ്ധ നേടി കഴിഞ്ഞു.

ഉള്ളിൽ വളരുന്ന ചെറിയ ജീവന് വേണ്ടിയുള്ള ഒരു പവിത്രമായ ആഘോഷം... നിനക്കായി കാത്തിരിക്കുന്നു കുഞ്ഞിപാപ്പ... എന്ന ക്യാപ്ഷനോടെയാണ് വയറ്റുപൊങ്കാലയുടെ വിശേഷങ്ങൾ പ്രീത പങ്കുവെച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. എന്താണെന്ന് അറിയില്ല ഈ വീഡിയോകളെല്ലാം കാണുമ്പോൾ മനസിന് വല്ലാത്ത സന്തോഷം തോന്നുന്നു.

ഒരു റീലിനപ്പുറത്തേക്ക് ഈ വീഡിയോയുടെ സന്തോഷം ഞങ്ങളിലേക്കും പടരുന്നത് പോലെ... എപ്പോഴും ചിരിച്ച് സന്തോഷമായിട്ടിരിക്കുക നല്ലതുവരും എന്നാണ് നടിയുടെ ഫോളോവേഴ്സിൽ ഒരാൾ ആശംസകൾ അറിയിച്ച് കുറിച്ചത്. പ്രീതയ്ക്ക് കുഞ്ഞുണ്ടായി കാണാൻ ആത്മാർത്ഥമായി ആ​ഗ്രഹിച്ചവരെല്ലാം പുതിയ പോസ്റ്റ് വൈറലായതോടെ ആശംസയും സ്നേഹവും അറിയിച്ചെത്തുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW