Saturday, March 14, 2026 Last Updated 57 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 25 Oct 2025 04.00 PM

‘യോദ്ധ’യില്‍ മോഹന്‍ലാലിനൊപ്പമെടുത്ത ചിത്രം 33 വര്‍ഷങ്ങള്‍ക്കിപ്പുറം റിക്രിയേറ്റ് ചെയ്ത് നന്ദു; ‘പുനഃസൃഷ്ടിക്കാൻ നീണ്ട 33 വര്‍ഷങ്ങള്‍’ എന്ന് കുറിച്ച് താരം

മലയാളികള്‍ക്ക് ഒരുപിടി നല്ല കഥാപാത്രങ്ങള്‍ നല്‍കിയിട്ടുള്ള താരമാണ് നന്ദലാല്‍ എന്ന നന്ദു. ഇപ്പോഴിതാ 33 വര്‍ഷങ്ങള്‍ക്ക് മോഹന്‍ലാലിനൊപ്പം അതേ രീതിയില്‍ പകര്‍ത്തിയ ചിത്രം പങ്കിടുകയാണ് നന്ദു.
Mohanlal, Nandalal
Mohanlal and Nandalal (Image Source: Instagram)

മലയാളസിനിമയിലെ സജീവസാന്നിധ്യമാണ് നന്ദു എന്ന നന്ദലാല്‍ മൂര്‍ത്തി. തുടക്കകാലത്ത് കോമഡി ടച്ചുള്ള സൈഡ് റോളുകളിലും കോളജ്‌കുമാരന്‍ വേഷങ്ങളിലും പ്രേക്ഷകരെ ചിരിപ്പിച്ചിരുന്ന താരം പിന്നീട് സ്വഭാവ നടനിലേക്കുള്ള പരിണമിച്ചത് വളരെ പതിയെയാണ്. ഈയടുത്തായി നിരവധി ചിത്രങ്ങളിലൂടെ താരം തന്റെ അഭിനയമികവും പ്രതിഭയും അടയാ​ളപ്പെടുത്തി. ഏതാണ്ട് നാൽപത് വർഷത്തോളമായി സിനിമയിൽ സജീവമായ താരം
ഇടക്കാലത്ത് നെഗറ്റീവ് ടച്ചുള്ള വേഷങ്ങളിലൂടെയും സ്വഭാവ വേഷങ്ങളിലൂടെയും നന്ദു കൈയ്യടി നേടി. രഞ്ജിത് സംവിധാനം ചെയ്‌ത സ്‌പിരിറ്റ്‌ എന്ന ചിത്രത്തിലെ പ്ലംബർ മണിയൻ എന്ന കഥാപാത്രം ഇക്കൂട്ടത്തിൽ ഏറെ പ്രശംസ നേടിയതാണ്.
തുടക്കകാലം മുതൽ മോഹൻലാലിനൊപ്പം ഒട്ടേറെ സിനിമകളിൽ വേഷമിടാൻ നന്ദുവിന് കഴിഞ്ഞിരുന്നു. മോഹൻലാലിന്റെ പല ഹിറ്റ് ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. അന്നുമുതല്‍ മോഹന്‍ലാലുമായി വലിയൊരു ആത്മബന്ധം കാത്തുസൂക്ഷിക്കാന്‍ നന്ദുവിന് കഴിഞ്ഞിട്ടുണ്ട്. മോഹന്‍ലാലിന്റെ സുഹൃത്തുക്കളുടെ കൂട്ടത്തിലും ഒപ്പം നില്‍ക്കുന്ന ആളായുമൊക്കെ നന്ദു അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ 33 വര്‍ഷങ്ങള്‍ക്കിപ്പുറം മോഹന്‍ലാലിനൊപ്പം പങ്കിട്ട നിമിഷം ചിത്രത്തിലൂടെ പങ്കിടുകയാണ് നന്ദു. 33 വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാലിനൊപ്പമെടുത്ത അതേ ചിത്രമാണ് നന്ദു റിക്രിയേറ്റ് ചെയ്ത് പങ്കിട്ടിരിക്കുന്നത്. ‘‘പുനഃസൃഷ്ടിക്കാൻ 33 നീണ്ട വർഷങ്ങൾ...’’ എന്ന ക്യാപ്ഷനൊപ്പം ലവ് ഇമോജിയും നല്‍കിയാണ് നന്ദുവിന്റെ പോസ്റ്റ്. ഫ്രണ്ട്ഷിപ്പ്, മോഹന്‍ലാല്‍, മലയാളം സിനിമ എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളും താരം നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം ​മോഹന്‍ലാലിനൊപ്പമുള്ള ത്രോബാക്ക് ചിത്രവും നന്ദു പങ്കുവച്ചിട്ടുണ്ട്. മറ്റൊരു ചിത്രത്തില്‍ ഒരു കാറിനുള്ളില്‍ മോഹന്‍ലാലും നന്ദുവും ഇരിക്കുന്നതും ആ ചിത്രത്തിന് മുകളില്‍ മോഹന്‍ലാല്‍, നന്ദലാല്‍ എന്നെഴുതിയിരിക്കുന്നതും നന്ദു പങ്കുവച്ചിട്ടുണ്ട്.
താരം പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെ ആരാധകര്‍ രസകരമായ കമന്റുകളും കുറിക്കുന്നുണ്ട്. ‘പുറകിലെ പിക്ചര്‍ കളിപ്പാട്ടം സിനിമയിലെ ആണോ?’ യെന്ന് ഒരു ആരാധകര്‍ ചോദിച്ചിട്ടുണ്ട്. അതിന് ‘യോദ്ധ’ എന്ന മറുപടിയും നല്‍കിയിട്ടുണ്ട് താരം.

Ads by Google
Saturday 25 Oct 2025 04.00 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW