Sunday, March 15, 2026 Last Updated 12 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 25 Oct 2025 01.47 PM

' ആരോപണം വന്നാല്‍ എഐ ആണെന്ന് പറഞ്ഞാല്‍ മതി' ; അജ്മലിനെ പരിഹസിച്ച് ധ്യാന്‍ ശ്രീനവാസന്‍

on

അടുത്തിടെ നടന്‍ അജ്മല്‍ അമീറിന്റേതെന്ന പേരില്‍ ചില വീഡിയോ കോള്‍ ദൃശ്യങ്ങളും ശബ്ദസന്ദേശങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ലൈംഗികചുവയോടെയുളള സംഭാഷണത്തിന്റെ ചില ഭാഗങ്ങളാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി നടന്‍ തെന്ന രംഗത്തെത്തുകയുണ്ടായി. പുറത്ത് വന്ന വീഡിയോ തന്റേതല്ലെന്നും എഐ നിര്‍മിതമാണെന്നുമായിരുന്നു താരത്തിന്റെ വിശദീകരണം.

എന്നാല്‍ ഇതിന് പിപിന്നാലെ നിരവധി പെണ്‍കുട്ടികള്‍ അജ്മല്‍ തനിക്ക് മെസേജ് അയച്ചതിന്റെ തെളുവുകള്‍ അടക്കം നിരത്തി രംഗത്തെത്തി. ഇപ്പോഴിതാ അജ്മലിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍

'ആരോപണം വന്നാല്‍ എഐ ആണെന്ന് പറഞ്ഞാല്‍ മതി' എന്നാണ് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കാണ് ധ്യാന്‍ ഇത്തരത്തില്‍ മറുപടി നല്‍കിയത്. അറിയാത്ത കാര്യത്തെക്കുറിച്ച് ഒരു ആരോപണം ആരെങ്കിലും ഉന്നയിച്ചാല്‍ എങ്ങനെ പ്രതികരിക്കണം എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ധ്യാന്‍ അജ്മലിനെ പരോക്ഷമായി പരിഹസിച്ച് മറുപടി നല്‍കിയത്.

'നമ്മളെക്കുറിച്ച് ആരെങ്കിലും ഒരു ആരോപണം പറഞ്ഞാല്‍ അത് എഐ ആണെന്ന് പറഞ്ഞാല്‍ മതി' എന്നായിരുന്നു ധ്യാന്‍ ശ്രീനിവാസന്റെ പ്രതികരണം. ആരോപണങ്ങളെ നേരിടാനുള്ള ഒരു പുതിയ 'തന്ത്രം' എന്ന നിലയിലാണ് ധ്യാന്‍ ഇത് പറഞ്ഞതെങ്കിലും അടുത്തിടെ സമാനമായ ഒരു വിവാദത്തില്‍ നടന്‍ അജ്മല്‍ അമീര്‍ നല്‍കിയ വിശദീകരണവുമായി ഇതിനുള്ള ബന്ധമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW