Saturday, March 14, 2026 Last Updated 21 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 25 Oct 2025 11.17 AM

പുറന്തള്ളുന്നത് ചെളിയും വെള്ളവും: ഇന്ത്യയിലെ ഒരേയൊരു ചെളിയന്‍ അഗ്നിപര്‍വ്വതം

mud, volcano
representative image

സാധാരണയായി അഗ്നിപര്‍വ്വതങ്ങള്‍ ലാവയാണ് പുറന്തള്ളാറുള്ളത്. എന്നാല്‍ ഇവിടെ ഒരു അഗ്നിപര്‍വ്വതം പുറത്തേക്ക് വിടുന്നത് ചെളിയും വെള്ളവും അടങ്ങിയ മിശ്രിതമാണ്. പറഞ്ഞുവരുന്നത് മഡ് വോള്‍ക്കാനോ അഥവാ ചെളി അഗ്‌നിപര്‍വതത്തെക്കുറിച്ചാണ്. ചെളിയും വെള്ളവുമടങ്ങിയ മിശ്രിതമാണ് മഡ് വോള്‍ക്കാനോകള്‍ പുറത്തേക്കു തെറിപ്പിക്കുന്നത്. ഇതിനൊപ്പം വലിയ അളവില്‍ പ്രകൃതിവാതകവും ചിലപ്പോള്‍ പുറത്തേക്ക് വരാറുണ്ട്. ഈ വാതകത്തിനു ഏതെങ്കിലും രീതിയില്‍ തീപിടിച്ചാല്‍ വലിയ സ്‌ഫോടനവും മണിക്കൂറുകളോളം കത്തിയെരിയുന്ന തീയും ഉടലെടുക്കും.

ഇന്ത്യയില്‍ ഒരേയൊരു ചെളിയന്‍ അഗ്‌നിപര്‍വതമാണുള്ളത്. ഇത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ബാരാതാങ്ങിനു സമീപമുള്ള ജാര്‍വ ക്രീക്കിലാണ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 2ന് ഈ ചെളി അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചിരുന്നു. 20 വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമായിരുന്നു ഈ പൊട്ടിത്തെറി. കാതടിപ്പിക്കുന്ന ശബ്ദം ഇതുമൂലമുണ്ടായി. ആന്‍ഡമാന്‍ തലസ്ഥാനം പോര്‍ട് ബ്ലെയറില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. വളരെ തിരക്കുള്ള ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഇത്.

ചെളി അഗ്‌നിപര്‍വതങ്ങള്‍ പൊതുവെ ജലത്തില്‍ തങ്ങളുടെ പ്രവാഹത്താല്‍ സൃഷ്ടിക്കപ്പെട്ട ഒരു ദ്വീപിന്റെ കേന്ദ്രത്തിലായാകും സ്ഥിതി ചെയ്യുക. എന്നാല്‍ ചിലത് വെള്ളത്തിനടിയിലോ കരയുടെ ഉപരിതലത്തിനടിയിലോ മറഞ്ഞുകിടക്കും. ചെളിപ്രവാഹമുണ്ടാകുമ്പോള്‍ മാത്രമാകും ഇവയുടെ പ്രവാഹകേന്ദ്രം പുറത്തേക്ക് കാണപ്പെടുന്നത്. സാധാരണ അഗ്‌നിപര്‍വതങ്ങളെപ്പോലെ ഇവയെ ചുറ്റിപ്പറ്റി തീയോ ചൂടോ പുകയോ ഒന്നുമില്ലാത്തതിനാല്‍ ഇവ ശ്രദ്ധിക്കപ്പെടാറില്ല. എന്നാല്‍ പ്രവാഹമുണ്ടായിക്കഴിഞ്ഞാകും യഥാര്‍ഥ ദുരന്തം എത്തുക. ലോകത്ത് ഇതുവരെ ആയിരത്തിലധികം ചെളി അഗ്‌നിപര്‍വതങ്ങളുണ്ടെന്നാണു കണക്ക്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW