Saturday, March 21, 2026 Last Updated 56 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 24 Oct 2025 08.35 PM

ചെളിക്കുളമായ ഗ്രൗണ്ടിൽ കുട്ടികൾ തെന്നിവീണു; കായിക മേളയിൽ വടംവലി മത്സരം നിർത്തിവെച്ചതിനെതിരെ പ്രതിഷേധം

kerala school sports,

തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിലെ വടംവലി മത്സരം വിവാദത്തിൽ. ചെളിയും വെള്ളവും നിറഞ്ഞ ഗ്രൗണ്ടിൽ വടംവലി മത്സരം നടത്തിയതാണ് വിവാദമായത്.

വെള്ളായണി കാർഷിക കോളേജ് ഗ്രൗണ്ടിലാണ് മത്സരം നടത്തിയത്. ഈ ​ഗ്രൗണ്ടിൽ ചെളി നിറഞ്ഞിരുന്നു. മത്സരാർത്ഥികൾ മത്സരം തുടങ്ങിയതോടെ ചെളിയിൽ തെന്നിവീഴുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങൾ മാത്രം നടത്തി വടംവലി മത്സരം അവസാനിപ്പിച്ചു.

നാളെ മറ്റൊരു വേദിയിൽ മത്സരം നടത്തുമെന്ന് സംഘാടകർ അറിയിച്ചതോടെ പ്രതിഷേധവുമായി ഇന്ന് മത്സരിച്ചു തോറ്റ ടീമുകൾ രം​ഗത്തെത്തി. വീണ്ടും അവസരം നൽകണമെന്നാണ് ഇവർ ഉന്നയിച്ചിരിക്കുന്ന ആവശ്യം.

Ads by Google
Friday 24 Oct 2025 08.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW