-->
ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച് അഭിനയിക്കുന്ന കാന്താര ചാപ്റ്റര്‍ 1 ന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇന്ത്യയിലെ നിരവധി സെലിബ്രിറ്റികള്‍ ഇതിനകം കാന്താര കണ്ട് മികച്ച അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ചെത്തിയിരിക്കുകയാണ് നടന്‍ അല്ലു അര്‍ജുന്‍. എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു നടന്റെ പ്രതികരണം.
ഇന്നലെ കാന്താര കണ്ടു, വൗ, എത്ര മനോഹരമായ ഒരു സിനിമ. ഞാന്‍ അത് കണ്ട് ഒരു മയക്കത്തിലായിരുന്നു. എഴുത്തുകാരന്‍, സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ ഒരു വണ്‍ മാന്‍ ഷോയ്ക്ക് ഋഷഭ്ഷെട്ടി ഗാരുവിന് അഭിനന്ദനങ്ങള്‍. എല്ലാ കരകൗശല വസ്തുക്കളിലും അദ്ദേഹം മികവ് പുലര്‍ത്തി. അല്ലു അര്‍ജുന്‍ കുറിച്ചു. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചും ടെക്‌നീഷ്യന്മാരെക്കുറിച്ചും, അദ്ദേഹം പരാമര്‍ശിച്ചു. നിര്‍മാതാവ് വിജയ് കിരഗണ്ടൂരിനും ഹോംബാലെ ഫിലിംസിനും വലിയ അഭിനന്ദനങ്ങള്‍. സത്യം പറഞ്ഞാല്‍ അനുഭവം വിവരിക്കാന്‍ വാക്കുകള്‍ മതിയാകില്ല, ഒരുപാട് സ്‌നേഹവും, ആരാധനയും ബഹുമാനവും അല്ലു അര്‍ജുന്‍ കുറിച്ചു.
Watched #Kantara last night. Wow, what a mind-blowing film. I was in a trance watching it.Kudos to @shetty_rishab garu for a one-man show as writer, director, and actor. He excelled in every craft.Aesthetic performances by @rukminitweets garu, #Jayaram garu, @gulshandevaiah… pic.twitter.com/qneOccCjvd— Allu Arjun (@alluarjun) October 24, 2025
2022 ല്‍ പുറത്തിറങ്ങി ലോകമെമ്പാടും 400 കോടിയിലധികം രൂപ നേടിയ കാന്താര എന്ന ഹിറ്റ് ചിത്രത്തിന്റെ പ്രീക്വല്‍ ആണ് കാന്താര ചാപ്റ്റര്‍ 1. ചിത്രത്തില്‍ ഋഷഭ് ഷെട്ടിക്കൊപ്പം രുക്മണി വസന്ത്, ജയറാം, ഗുല്‍ഷന്‍ ദേവയ്യ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. അജനീഷ് ലോക്നാഥ് സംഗീത സംവിധാനവും അരവിന്ദ് കശ്യപ് ഛായാഗ്രഹണവും നിര്‍വഹിച്ചു.