Saturday, March 14, 2026 Last Updated 3 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 24 Oct 2025 09.18 AM

‘‘രജനി സാറിന്റെ കൂലിയില്‍ അഭിനയിച്ചതിന് ആമീര്‍ സാറിന് കുറ്റബോധമൊന്നുമില്ല; ആരോ പടച്ചു വിട്ട പേപ്പര്‍ കട്ടിംഗാണത്...’’ വെളിപ്പെടുത്തി വിഷ്ണു വിശാല്‍

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രജനികാന്ത് ചിത്രമായ ‘കൂലി’യില്‍ അതിഥി വേഷത്തില്‍ ബോളിവുഡ് താരം ആമീര്‍ ഖാനുമുണ്ടായിരുന്നു. ഇപ്പോഴിതാ ആ സിനിമയില്‍ ആമീര്‍ അഭിനയിച്ചത് വലിയ സന്തോഷത്തോടെയാണെന്നും ആരോ പടച്ചുവിട്ട പേപ്പര്‍കട്ടിംഗാണ് വിവാദത്തിന് പിന്നിലെന്നും പറയുകയാണ് നടന്‍ വിഷ്ണു വിശാല്‍.
Coolie movie, Rajanikanth, Aamir Khan, Vishnu Vishal
Vishnu Vishal clarify fake issues about aamir khan acting in coolie movie

സ്റ്റൈല്‍മന്നന്‍ രജനികാന്തിന്റെ ഒരു ചിത്രം തിയേറ്ററിലെത്തുക എന്നത് ആരാധകരെ സംബന്ധിച്ച് ഏറ്റവും ആവേശമുണര്‍ത്തുന്ന കാര്യമാണ്. താരത്തിന്റെ അടുത്തിടെയിറങ്ങിയ ചിത്രങ്ങളെല്ലം ബോക്സോഫീസില്‍ തരംഗം സൃഷ്ടിക്കുന്നുണ്ട്. അടുത്തകാലത്ത് ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായ ‘കൂലി’.
ആ സിനിമയില്‍ അതിഥി വേഷത്തില്‍ ബോളിവുഡിന്റെ പ്രിയ താരം ആമീര്‍ ഖാനുമെത്തിയിരുന്നു. സിനിമയ്ക്ക് മേലുള്ള ആരാധകരുടെ പ്രതീക്ഷ വാനോളമായിരുന്നെങ്കിലും പ്രതീക്ഷിച്ച നിലയിലുള്ള പ്രതികരണമായിരുന്നില്ല തിയേറ്ററിൽ നേടിയത്. അതോടെ സിനിമയിൽ അഭിനയിച്ചതിൽ ആമിർ ഖാന് കുറ്റബോധം ഉണ്ടെന്ന തരത്തിൽ വർത്തകർ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ ഇതിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ വിഷ്ണു വിശാൽ. ആമിർ ഖാന് കൂലിയിൽ അഭിനയിച്ചതിൽ കുറ്റബോധം ഇല്ലെന്നും അദ്ദേഹം ആ കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നും വിഷ്ണു വിശാൽ പറഞ്ഞു.
‘‘ആമിർ സാർ ഒടുവിൽ പ്രസ് റിലീസ് വരെ പുറത്തുവിട്ടിരുന്നു. ആരോ പടച്ചുവിട്ട ഒരു പേപ്പർ കട്ടിങ്ങാണ് ഇതിനെല്ലാം കാരണം. കൂലി ചെയ്തതിൽ ഒരിക്കലും അദ്ദേഹത്തിന് കുറ്റബോധമില്ലെന്ന് എന്നോട് പറഞ്ഞു. രജിനി സാറിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ട് മാത്രമാണ് കൂലിക്ക് ഓക്കെ പറഞ്ഞതെന്നും എന്നോട് പറഞ്ഞു.
അങ്ങനെയൊരു ഇന്റർവ്യൂ ഞാൻ എവിടെയും കൊടുത്തിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ച് പറഞ്ഞു. ആ പേപ്പർ കട്ടിങ്ങിന്റെ ഫോട്ടോ അയച്ചുകൊടുത്തപ്പോഴാണ് അദ്ദേഹത്തിന് കാര്യങ്ങളുടെ കിടപ്പ് മനസിലായത്. അതുകൊണ്ടാണ് അദ്ദേഹം പ്രസ് റിലീസ് പുറത്തുവിട്ടത്. കൂലിയിൽ രജിനി സാറിനൊപ്പം സ്ക്രീൻ ഷെയർ സാധിച്ചതിൽ അദ്ദേഹം സന്തോഷവാനാണെന്ന് എപ്പോഴും പറയുന്നുണ്ട്..’’വിഷ്ണു വിശാൽ പറയുന്നു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ആര്യന്റെ പ്രമോഷൻ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് വിഷ്ണു വിശാൽ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

വിഷ്ണു വിശാലിന്റെ ഏറ്റവും പുതിയ ചിത്രമായ ആര്യൻ രചിച്ചു സംവിധാനം ചെയ്യുന്നത് നവാഗതനായ സംവിധായകൻ പ്രവീൺ കെയാണ്. ചിത്രം ഒക്ടോബർ 31 ന് ആഗോള റിലീസായെത്തും. വിഷ്‌ണു വിശാൽ സ്റ്റുഡിയോസിന്റെ ബാനറിൽ താരം തന്നെ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് ശുഭ്ര, ആര്യൻ രമേശ് എന്നിവർ ചേർന്നാണ്. ‘രാക്ഷസൻ’ എന്ന വമ്പൻ ഹിറ്റിന് ശേഷം വീണ്ടുമൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൽ നായകനായി എത്തുകയാണ് ഇതിലൂടെ വിഷ്ണു വിശാൽ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW