Sunday, March 15, 2026 Last Updated 37 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 24 Oct 2025 08.54 AM

' ലണ്ടന്‍ പഴയ ലണ്ടന്‍ അല്ലായിരിക്കാം.., പക്ഷേ ബിലാല് പഴയ ബിലാല് തന്നെയാണ്' ; മമ്മൂട്ടിക്കൊപ്പമുളള ചിത്രം പങ്കുവച്ച് മനോജ്.കെ.ജയന്‍

meets, london
photo-www.instagram.com/manojkjayan/

മമ്മൂട്ടിയെ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ മനോജ്.കെ.ജയന്‍. മമ്മൂട്ടിക്കൊപ്പമുളള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

' ലണ്ടന്‍ പഴയ ലണ്ടന്‍ അല്ലായിരിക്കാം.., പക്ഷേ ബിലാല് പഴയ ബിലാല് തന്നെയാണ്. പ്രിയപ്പെട്ട മമ്മൂക്കയെ ലണ്ടനില്‍ വച്ച് കഴിഞ്ഞദിവസം കണ്ടപ്പോള്‍... ഒരുപാട് സന്തോഷം. മമ്മൂക്ക വളരെ സന്തോഷവാനായി, ആരോഗ്യവാനായിരിക്കുന്നു. ദൈവത്തിനു നന്ദി', മനോജ്. കെ. ജയന്‍ കുറിച്ചു.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ മമ്മൂട്ടി- മോഹന്‍ലാല്‍ ചിത്രം ' പാട്രിയറ്റിന്റെ' ചിത്രീകരണത്തിനായാണ് മമ്മൂട്ടി ലണ്ടനിലെത്തിയത്. ' പാട്രിയറ്റി' ന്റെ യുകെയിലെ ചിത്രീകരണ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. റെഡ് റേഞ്ച് റോവറില്‍ ഷൂട്ടിങ് ലൊക്കേഷനില്‍ വന്നിറങ്ങുന്ന മമ്മൂട്ടി ഉള്‍പ്പെടുന്ന വീഡിയോ ആണ് പുറത്തുവന്നത്. വീഡിയോയ്ക്ക് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW