Sunday, March 15, 2026 Last Updated 30 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 23 Oct 2025 12.50 PM

രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി ഉപാസനയും രാം ചരണും; ആശംസകളുമായി ആരാധകര്‍

ram-charan
photo-www.instagram.com/upasanakaminenikonidela/

രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ രാം ചരണും ഭാര്യ ഉപാസന കൊനിഡേലയും. വിവാഹിതരായി 13 വര്‍ഷങ്ങള്‍പൂര്‍ത്തിയാക്കിയ ശേഷമാണ് ഈ ദമ്പതികള്‍ രണ്ടാമതും മാതാപിതാക്കളാകാന്‍ ഒരുങ്ങുന്നത്. 2023 ല്‍ ക്ലിന്‍ കാര എന്ന മകള്‍ പിറന്നു. രാം ചരണിന്റെ ഭാര്യ ഉപാസന തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്.

ദീപാവലി ദിനത്തില്‍ നടത്തിയ വളകാപ്പ് ചടങ്ങിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. ചിരഞ്ജീവി, രാംചരണ്‍ കുടുംബത്തിനൊപ്പം നയന്‍താര, ഭര്‍ത്താവ് വിഘ്‌നേശ് ശിവന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

ചടങ്ങില്‍ സ്ത്രീകള്‍ ഉപാസനയ്ക്ക് ഉപാസനയ്ക്ക് തിലകം ചാര്‍ത്തുന്നതും അനുഗ്രഹിക്കുന്നതും , കുഞ്ഞിന്റെ നന്മയ്ക്കായി സമ്മാനങ്ങള്‍ നല്‍കുന്നതും കാണാം. നീല കുര്‍ത്തയണിഞ്ഞ രാം ചരണ്‍ അതിഥികളുമായി സൗഹൃദം പങ്കുവെക്കുന്നതിനോടൊപ്പം മകള്‍ ക്ലിന്‍ കാരയെയും വളര്‍ത്തുനായ റൈമിനെയും ചേര്‍ത്ത് പടിക്കുന്നതും വീഡിയോയില്‍ കാണാം.

അടുത്തിടെ മകന്‍ പിറന്ന വരുണ്‍ കൊനിഡേല, വെങ്കിടേഷ്, ദഗ്ഗുബാട്ടി, നാഗാര്‍ജുന, അമല , എന്നിവരും ചടങ്ങില്‍ പങ്കെടുത്ത് ഉപാസനയെ അനുഗ്രഹിച്ചു.

‘ഈ ദീപാവലി ഇരട്ടി ആഘോഷത്തിന്റെയും ഇരട്ടി സ്‌നേഹത്തിന്റെയും , ഇരട്ടി അനുഗ്രഹത്തിന്റെയും ആയിരുന്നു’ എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ഉപാസന കുറിച്ചത്. വാര്‍ത്ത പുറത്തുവന്നതോടെ നിരവധിപ്പേരാണ് ദമ്പതികള്‍ക്ക് ആശംസകളറിയിച്ചെത്തുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW