-->
തെന്നിന്ത്യന്‍ താരമായ രാം ചരണിന് ആഗോള തലത്തില്‍ വരെ വലിയൊരു ആരാധകനിരയുണ്ട്. തെലുങ്ക് സിനിമാരഗത്തെ അഭിനേതാവെന്ന നിലയില്‍ മാത്രമല്ല വ്യവസായ രംഗത്തും കുതിരസവാരികളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരം കൂടിയാണ് രാം ചരണ്‍. ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാള്‍ കൂടിയാണ് ചരണ്‍.
ഇപ്പോഴിതാ രാം ചരണിന്റെ ആരാധകർക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. തന്റെ കരിയറിലെ മറ്റൊരു പ്രധാന നാഴികക്കല്ലായി മെയ് 10 മാറുകയാണ്. ലണ്ടനിലെ മാഡം തുസാഡ്‌സിൽ രാം ചരൺ തന്റെ മെഴുകു പ്രതിമ അനാച്ഛാദനം ചെയ്തിരിക്കുകയാണ്.
ഇന്ത്യൻ സിനിമയ്ക്കും ആഗോള പോപ്പ് സംസ്കാരത്തിനും ഒരു നാഴികക്കല്ലായി മാറിയിരിക്കുകയാണ് രാം ചരൺ തന്റെ പ്രിയപ്പെട്ട വളർത്തുനായ റൈമിനൊപ്പം മാഡം തുസാഡ്‌സിൽ നില്‍ക്കുന്ന മെഴുക് പ്രതിമ. മെഴുകിൽ അനശ്വരമാക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ സെലിബ്രിറ്റി വളർത്തുമൃഗമാണിത്, എലിസബത്ത് രാജ്ഞിയുടെ കോർഗിക്ക് ശേഷം മൊത്തത്തിൽ രണ്ടാമത്തെ വളർത്തുമൃഗം കൂടിയാണിത്. 2023 ലെ ഓസ്‌കാറിൽ ധരിച്ചിരുന്ന ഐക്കണിക് ബ്ലാക്ക് വെൽവെറ്റ് ബന്ധ്ഗാലയിലാണ് താരം ഈ മെഴുകു പ്രതിമയിലുള്ളത്. ലണ്ടനിലെ മാഡം തുസാഡ്‌സിലേക്ക് കൊണ്ടു പോകുന്നതു വരെ അതായത് മെയ് 19 വരെ ഈ ഹൃദയസ്പർശിയായ ആദരം സിംഗപ്പൂരിലുണ്ടാകും.
ലണ്ടനിൽ നടന്ന ചടങ്ങില്‍ കുടുംബത്തോടൊപ്പമാണ് താരം ഈ മെഴുകു പ്രതിമ അനാച്ഛാദനം ചെയ്തത്. ചരണിന്റെ മാതാപിതാക്കളായ ചിരഞ്ജീവിയും സുരേഖയും ഭാര്യ ഉപാസന കൊനിദേലയും അനാച്ഛാദന ചടങ്ങിൽ പങ്കെടുത്തു.
ഈ സന്തോഷം താരവും തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. മാഡം തുസാഡ്‌സ് സിംഗപ്പൂര്‍ പേജില്‍ ടാഗ് ചെയ്ത പോസ്റ്റില്‍, ‘‘മെഴുകു കൊണ്ട് ചരിത്രം സൃഷ്ടിച്ചു...മാഡം തുസാഡ്‌സ് സിംഗപ്പൂരിൽ രാം ചരണിന്റെയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വളർത്തുമൃഗമായ റൈമിന്റെയും ആദ്യത്തെ ഇരട്ട സെലിബ്രിറ്റി-വളർത്തുമൃഗ രൂപം അനാച്ഛാദനം ചെയ്യുന്നു...2023 ലെ ഓസ്‌കാറിൽ നിന്ന് തന്റെ ഐക്കണിക് കറുത്ത വെൽവെറ്റ് ബന്ധ്ഗാലയിൽ സ്റ്റൈലൈസ് ചെയ്‌ത രാം ചരണിന്റെ രൂപം ഒരു ആഗോള ചലച്ചിത്ര ഐക്കണിനെ മാത്രമല്ല, റൈമുമായി അദ്ദേഹം പങ്കിടുന്ന ആഴത്തിലുള്ള ബന്ധത്തെയും പകർത്തുന്നു....’’ എന്നായിരുന്നു ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.