Saturday, March 14, 2026 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 23 Oct 2025 12.00 PM

പേരാമ്പ്ര സംഘര്‍ഷം: പൊലീസ് ആസൂത്രിത ആക്രമണം നടത്തി; ശബരിമല വിഷയം വഴിതിരിച്ചു വിടാനുള്ള ശ്രമം; ഷാഫി പറമ്പില്‍

uploads/news/2025/10/807150/shafi-parambil.gif

പാലക്കാട്: പേരാമ്പ്രയില്‍ നടന്നത് പ്രീപ്ലാന്‍ഡ് ആയിട്ടുള്ള സംഘടിതമായ പൊലീസ് ആക്രമണമാണെന്നും ശബരിമല വിഷയം വാര്‍ത്തയില്‍ നിന്ന് വഴിത്തിരിച്ച് വിടാനുള്ള ശ്രമമാണ് നടന്നതെന്നും ഷാഫി പറമ്പില്‍ എംപി. ദേവസ്വം ബോര്‍ഡിനോട് രാജി ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ മടിക്കുന്നുവെന്നും അതിന്റെ കാരണം, ദേവസ്വം ബോര്‍ഡ് കൊണ്ട് ഇതിന്റെ പങ്കാളിത്തം അവസാനിക്കുന്നില്ല എന്നതാണെന്നും പറഞ്ഞു.

ശബരിമല സ്വര്‍ണ വിഷയം മറച്ച് വെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദേവസ്വം ബോര്‍ഡുകളുടെ അറിവോടെ ദേവസ്വം അംഗങ്ങളുടെയും പ്രസിഡണ്ടുമാരുടെയും അനുമതിയോടെ അവിടുത്തെ ഉദ്യോഗസ്ഥരും കുറേ തട്ടിപ്പുകാരും ചേര്‍ന്ന് നടത്തിയത് ഗവണ്‍മെന്റിന് പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത കൊള്ളക്കാണ് എന്നുള്ളതിന്റെ വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ദേവസ്വം ബോര്‍ഡിനെ മാറ്റി നിര്‍ത്താന്‍ ഈ ഗവണ്‍മെന്റ് മടിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം മുന്‍ മന്ത്രിമാര്‍, ഇപ്പോഴത്തെ മന്ത്രി ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് പലതും മറച്ചുവെക്കാന്‍ ഉള്ളതുകൊണ്ടാണ്. അതുകൊണ്ടാണ് കോടതി അത്ര ശക്തമായ ഒരു നിരീക്ഷണം നടത്തിയിട്ട് പോലും ദേവസ്വം ബോര്‍ഡിനെ പിരിച്ചുവിടാനോ ഉദ്യോഗസ്ഥരോട് രാജി ആവശ്യപ്പെടാനോ കൂട്ടാക്കാത്തത്.

പേരാമ്പ്രയില്‍ ഒരു മര്‍ദ്ദനവും നടന്നിട്ടേയില്ല എന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞത്. അത് അവിടെ ലാത്തിച്ചാര്‍ജ് നടന്നു എന്ന് അറിയാഞ്ഞിട്ടൊന്നുമല്ല. ബോധപൂര്‍വ്വം ഈ ചര്‍ച്ചകള വേറൊരു തരത്തില്‍ വഴിതിരിച്ചുവിടാനുള്ള ഇവരുടെ അജണ്ടയായിരുന്നു അതെന്നും അപ്പോഴത്തേക്കും വ്യാജ പ്രചരണങ്ങള്‍ ആരംഭിക്കുകയാണ്. ആ വ്യാജപ്രചരണങ്ങള്‍ എന്തൊക്കെയായിരുന്നു എന്ന് നമുക്കെല്ലാവര്‍ക്കും അറിയാമെന്നും ഷാഫി പറഞ്ഞു. എന്നാല്‍ സമാധാനം കളയാതിരിക്കാനുള്ള ഇടപെടലാണ് തങ്ങള്‍ ആ ദിവസം നടത്തിയതെന്നും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW