Sunday, March 15, 2026 Last Updated 37 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 23 Oct 2025 11.45 AM

' ലോക തെലുങ്ക് ചിത്രമായിരുന്നെങ്കില്‍ പരാജയപ്പെടുമായിരുന്നു' ; നിര്‍മാതാവ് നാഗ വംശി

slams

ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ത്ത് തിയേറ്ററുകളില്‍ മുേന്നറുകയാണ് ; ലോക ചാപ്റ്റര്‍ 1: ചന്ദ്ര'. ഇപ്പോഴിതാ ലോക തെലുങ്ക് ചിത്രമായി നിര്‍മിച്ചിരുന്നെങ്കില്‍, അതിന് ഇതേ അംഗീകാരം ലഭിക്കില്ലായിരുന്നെന്ന് പറയുകയാണ് നിര്‍മാതാവ് നാഗ വംശി. ' ലോക' തെലുങ്കില്‍ വിതരണം ചെയ്തത് നാഗ വംശിയാണ്. തെലുങ്ക് ചലച്ചിത്ര നിര്‍മാതാക്കള്‍ എന്തുകൊണ്ട് മലയാളത്തിലേതു പോലുളള ചിത്രങ്ങള്‍ എകുട്ടുന്നില്ല എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നാഗ വംശി.

' ലോക ഒരു തെലുങ്ക് ചിത്രമായിരുന്നെങ്കില്‍, പ്രേക്ഷകര്‍ ചിത്രത്തിന്റെ വേഗതയെയും ദൈര്‍ഘ്യത്തെയും കുറിച്ച് പരാതിപ്പെടുമായിരുന്നു. ഇത്തരമൊരു ചിത്രം തെലുങ്ക് പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കുമായിരുന്നില്ല. ചിത്രം പരാജയപ്പെടുമായിരുന്നു. ആരും അത് കാണുമായിരുന്നില്ല. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ഞാന്‍ എന്റെ പേര് മാറ്റും'- എന്ന് നിര്‍മാതാവ് പറഞ്ഞു.

മലയാളത്തിലെ ആദ്യ വനിത സൂപ്പര്‍ ഹീറോ ചിത്രമാണ് ഡൊമനിക് അരുണ്‍ സംവിധാനം ചെയ്ത കല്യാണി പ്രിയദര്‍ശന്‍ നായികയായ ' ലോക: ചാപ്റ്റര്‍ 1 ചന്ദ്ര'. ദുല്‍ഖര്‍ സല്‍മാന്റെ വേഫെയറര്‍ ഫിലിംസാണ് നിര്‍മാണം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW