Saturday, March 14, 2026 Last Updated 52 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 23 Oct 2025 08.31 AM

ഒരു കലോത്സവകാലത്തിന്റെ ഓര്‍മ്മയ്ക്ക്; സ്കൂള്‍ കലോത്സവകാലത്തെ പത്രക്കഷണം ഭദ്രമായി സൂക്ഷിച്ച ബാല്യകാലസുഹൃത്തിന് നന്ദി; ചിത്രം പങ്കിട്ട് അനു സിതാര

യുവനായികമാരില്‍ ശ്രദ്ധേയയായ അനുസിതാര മികച്ച ഒരു നര്‍ത്തകി കൂടിയാണ്. ഇപ്പോഴിതാ തന്റെ സ്കൂള്‍ കാലഘട്ടത്തിലെ കലോത്സവത്തില്‍ പങ്കെടുത്ത ഒരു ത്രോബാക്ക് ന്യൂസ്പേപ്പര്‍ കട്ടിംഗ് പങ്കിടുകയാണ് അനുസിതാര.
Anusithara, Anu Sithara shares her throwback memory
Anu Sithara (Image Source: Instagram)

നായികയുടെ ചെറുപ്പകാലം അവതരിപ്പിച്ച് മലയാള സിനിമയിലേക്കെത്തി പിന്നീട് പ്രേക്ഷകരിഷ്ടപ്പെടുന്ന നായികനിരയിലേക്ക് ഉയര്‍ന്ന താരമാണ് അനു സിതാര. ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നീ സിനിമകളിലെ താരത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള താരം മികച്ച ഒരു നര്‍ത്തകി കൂടിയാണ്. സ്കൂൾ കാലഘട്ടം മുതൽ മോഹിനിയാട്ടം അഭ്യസിക്കുന്ന അനു സിത്താര സ്വന്തമായി നൃത്തവിദ്യാലയവും നടത്തുന്നുണ്ട്.
താരത്തിന്റെ അഭിനയത്തിന് മാത്രമല്ല നാടന്‍ തനിമയുള്ള സൗന്ദര്യത്തിനും ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങളും നൃത്ത റീലുകളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. മുഖത്ത് മിന്നിമറയുന്ന മനോഹര ഭാവങ്ങളിലൂടെയും കണ്ണിമ ചിമ്മാന്‍ സമ്മതിക്കാത്ത വിരല്‍ മുദ്രകളിലൂടെയും അനു പലപ്പോഴും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്.
ഇപ്പോഴിതാ തന്റെയൊരു നൊസ്റ്റാള്‍ജിക് ചിത്രം പങ്കിടുകയാണ് അനു സിതാര. സ്കൂള്‍ കലോത്സവ കാലഘട്ടത്തില്‍ വേദിയില്‍ മോഹിനിയാട്ടം അവതരിപ്പിച്ചതിന്റെ വാര്‍ത്തയും ചിത്രവും വന്ന ന്യൂസ്പേപ്പര്‍ കട്ടിംഗാണ് അനു സിതാര പങ്കിട്ടിരിക്കുന്നത്. ‘‘കലോത്സവത്തിന്റെ ഓർമ്മകൾ... എന്റെ ബാല്യകാല സുഹൃത്ത് ഞങ്ങളുടെ സ്കൂൾ കലോത്സവത്തിലെ ഈ പത്രക്കഷണം 11 വർഷമായി ഭദ്രമായി സൂക്ഷിച്ചു വച്ചിരുന്നു. സമയം എങ്ങനെ പറക്കുന്നുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല...ഇതുപോലുള്ള ഓർമ്മകൾ നിധിപോലെ സൂക്ഷിക്കുന്ന സുഹൃത്തുക്കൾക്ക് നന്ദി...’’ എന്നാണ് ചിത്രം പങ്കിട്ട് അനു സിതാര കുറിച്ചത്.
‘ഹയര്‍സെക്കന്‍ഡറി വിഭാഗം മോഹിനിയാട്ടത്തില്‍ എ ഗ്രേഡ് നേടിയ അനു സിതാര...’ എന്നാണ് പത്രത്തിലെ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ഒപ്പം സ്കൂളി​ന്റെ പേരും കുറിച്ചിട്ടുണ്ട്. അനു സിതാര പങ്കിട്ട പോസ്റ്റിന് സഹതാരങ്ങളും ആരാധകരുമടക്കം നിരവധി പേര്‍ ആശംസകളും സന്തോഷവും സ്നേഹവും കുറിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW