-->
മുംബൈ: പ്രശസ്ത ഹിന്ദി ഗായകനും നടനുമായ റിഷഭ് ടണ്ടന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു വിയോഗം. ദില്ലിയില്‍ വെച്ചായിരുന്നു അന്ത്യം. കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കാന്‍ എത്തിയതായിരുന്നു റിഷഭ് എന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാര്യയ്‌ക്കൊപ്പം മുംബൈയിലാണ് റിഷഭ് താമസിച്ചിരുന്നത്. ദീപാവലിയുമായി ബന്ധപ്പെട്ട് ദില്ലിയിലേക്ക് എത്തുകയായിരുന്നു.
ഫക്കീര്‍ എന്ന പേരില്‍ സംഗീതലോകത്ത് അറിയശപ്പട്ടിരുന്ന ആളാണ് റിഷഭ് ടണ്ടന്‍. സംഗീതസംവിധായകനും കൂടിയായിരുന്നു അദ്ദേഹം. അഭിനയത്തിലും അദ്ദേഹം മികവ് പുലര്‍ത്തി. റിഷഭിന്റെ ' ഇഷ്ഖ് ഫഖിരാന' എന്ന ഗാനം വലിയ ഹിറ്റായി മാറിയിരുന്നു. ' യേ ആഷിഖി' , ' ചന്ദ് തു', ' ധു ധു കാര്‍ കേ', ' ഫക്കീര്‍ കി സുബാനി' എന്നീ ഗാനങ്ങളും റിഷഭിന്റെ ശ്രദ്ധേയ ഗാനങ്ങളാണ്. ആദ്യ ആല്‍ബമായ ' ഫിര്‍ മസ വാഹി' യിലെ ' ഫിര്‍ സേ വഹി സിന്ദഗി', ' കൈസി ഹേ യേ ദൂരിയാന്‍' തുടങ്ങിയ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.