Saturday, March 14, 2026 Last Updated 5 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 22 Oct 2025 11.20 AM

‘പാതിരാത്രി’കണ്ട് ​ഓരോ മുഹൂര്‍ത്തങ്ങളും ക്ലൈമാക്സിനെക്കുറിച്ചും സംസാരിച്ച് ഒട്ടേറെ പ്രേക്ഷകര്‍ വിളിച്ചു; വലിയ സന്തോഷം...’ നന്ദിയും സന്തോഷവും പങ്കിട്ട് സൗബിന്‍ ഷാഹിര്‍

നവ്യ നായരും സൗബിന്‍ ഷാഹിറും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘പാതിരാത്രി’ സിനിമ വമ്പന്‍ വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പ്രേക്ഷകര്‍ക്കുള്ള നന്ദിയും സിനിമ വിജയിച്ച സന്തോഷവും പങ്കിടുകയാണ് സൗബിന്‍ ഷാഹിര്‍.
Navya Nair, Soubin Shahir, 'Pathiratri' movie
Soubin Shahir thanks for pathirathri movie viewers (Image Source: Instagram)

സഹസംവിധായകനായി സിനിമയിലെത്തി പിന്നീട് സംവിധായകനായും അഭിനേതാവായുമൊക്കെ കൈയടി നേടിയിട്ടുള്ള താരമാണ് സൗബിന്‍ ഷാഹിര്‍. താരത്തിന്റെ സിനിമകള്‍ക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. സൗബിന്റെ ഏറ്റവും പുതിയ സിനിമ നവ്യ നായര്‍ക്കൊപ്പമുള്ള റത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’യാണ്. സൗബിനും നവ്യയും കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഈ ക്രൈം ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രം നേടുന്ന സൂപ്പർ വിജയത്തില്‍ പ്രേക്ഷകരോട് നന്ദി പറയുകയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്നായ ഹരീഷിനെ അവതരിപ്പിച്ച സൗബിൻ ഷാഹിർ. ചിത്രം നേടുന്ന വിജയത്തിലും ചിത്രം കണ്ടതിന് ശേഷം പ്രേക്ഷകർ നല്‍കുന്ന പ്രതികരണത്തിലും ഏറെ സന്തോഷമുണ്ടെന്ന് സൗബിൻ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട വീഡിയോയില്‍ പറഞ്ഞു.
‘‘ചിത്രം നേടുന്ന വിജയത്തിലും ചിത്രം കണ്ടതിന് ശേഷം പ്രേക്ഷകർ നല്‍കുന്ന പ്രതികരണത്തിലും ഏറെ സന്തോഷമുണ്ട്. ചിത്രം കണ്ടതിന് ശേഷം ചിത്രത്തിലെ ഓരോരോ മുഹൂർത്തങ്ങളെ കുറിച്ച്‌ പറഞ്ഞു കൊണ്ടും ക്ലൈമാക്സിനെ കുറിച്ച്‌ സംസാരിച്ചു കൊണ്ടും ഒട്ടേറെ പ്രേക്ഷകരാണ് എന്നെ വിളിക്കുന്നത്. അതെല്ലാം വലിയ സന്തോഷമാണ് നല്‍കുന്നത്. ഇപ്പോള്‍ കേരളത്തിലെ നിറഞ്ഞ സദസ്സുകളില്‍ പ്രദർശിപ്പിക്കുന്ന ചിത്രം ഇനിയും കാണാത്തവർ പോയി കാണണം. കണ്ടവർ അഭിപ്രായങ്ങള്‍ മറ്റുള്ളവരോട് പറയണം...’’ വീഡിയോയില്‍ സൗബിൻ അഭ്യർത്ഥിച്ചു.
മമ്മൂട്ടി നായകനായി എത്തിയ ‘പുഴു’ എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്. ബെൻസി പ്രൊഡക്ഷൻസിൻന്റെ ബാനറില്‍ ഡോക്ടർ കെ വി അബ്ദുള്‍ നാസർ, ആഷിയ നാസർ എന്നിവർ ചേർന്ന് നിര്‍മ്മിച്ച ഈ ചിത്രം, പ്രേക്ഷകരെ കേരളത്തില്‍ വിതരണം ചെയ്തത് ഡ്രീം ബിഗ് ഫിലിംസാണ്.

ഒരു പാതിരാത്രിയില്‍ നടക്കുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളെ ചുറ്റിപറ്റി സഞ്ചരിക്കുന്ന ചിത്രം നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ അവതരിപ്പിക്കുന്ന ജാൻസി, ഹരീഷ് എന്നീ പോലീസ് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്. ഒരേ സമയം ത്രില്ലടിപ്പിക്കുകയും വൈകാരികമായി ആഴത്തില്‍ സ്പർശിക്കുകയൂം ചെയ്യുന്ന ചിത്രത്തില്‍, നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർക്കൊപ്പം സണ്ണി വെയ്‌നും, ആൻ അഗസ്റ്റിനും നിർണ്ണായക കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുണ്ട്. ഇവർ ഓരോരുത്തരുടെയും ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റായി മാറുന്നത്. ടി സീരീസ് ആണ് വമ്പന്‍ തുകയ്ക്ക് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW