Wednesday, March 11, 2026 Last Updated 4 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 22 Oct 2025 09.34 AM

രൺവീറിന്റെ കണ്ണുകളോ അതോ ദീപികയുടെ ഡിംപിളോ?; ദീപാവലി സര്‍പ്രൈസായി ദുവ പദുക്കോൺ സിംഗിന്റെ മുഖം വെളിപ്പെടുത്തി ദീപികയും രണ്‍വീറും

ദീപിക പദുകോണിന്റെയും രണ്‍വീര്‍ സിംഗിന്റെയും മകള്‍ ദുവയു​ടെ മുഖം കാണാന്‍ വലിയ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്. ഇപ്പോഴിതാ ദീപാവലി ദിനത്തില്‍ മകളുടെ മുഖം വെളിപ്പെടുത്തുകയാണ് താരദമ്പതിമാര്‍.
Deepika Padukone, Ranveer Singh, Dua Padukone singh
Deepika Padukone and Ranveer Singh with daughter Dua (Image Source: Instagram)

ബോളിവുഡിന്റെ പ്രിയ താരദമ്പതിമാരായ രണ്‍വീര്‍ സിംഗിന്റെയും ദീപിക പദുകോണിന്റെയും പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷിച്ചതാണ്. പിന്നീടിവര്‍ ആദ്യത്തെ കണ്മണിയെ സ്വീകരിച്ച സന്തോഷം താരദമ്പതിമാര്‍ സോഷ്യല്‍ മീഡിയയിലൂ​ടെ പങ്കിട്ടപ്പോള്‍ ആരാധകര്‍ വലിയ സന്തോഷത്തോടെയാണത് വരവേറ്റത്. അന്നുമുതല്‍ ഇവരുടെ മകള്‍ ദുവയുടെ മുഖം കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.
ഇപ്പോഴിതാ മകള്‍ ദുവയുടെ മുഖം ആദ്യമായി ആരാധകര്‍ക്ക് മുന്നില്‍ കാണിച്ചു കൊടുക്കുകയാണ് ദീപിക പദുകോണും രണ്‍വീര്‍ സിംഗും.
മാസങ്ങളോളം മകളെ പൊതുജനങ്ങളിൽ നിന്ന് മാറ്റി നിർത്തിയതിന് ശേഷമാണ്, ദീപാവലിയോടനുബന്ധിച്ച് ദീപിക പദുക്കോണും രൺവീർ സിങ്ങും തങ്ങളുടെ ആദ്യത്തെ കണ്മണിയായ ദുവയെ ലോകത്തിന് പരിചയപ്പെടുത്തിയിരിക്കുന്നത്. ‘‘ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മകളെ എടുത്തു കൊണ്ടുള്ള ചിത്രങ്ങള്‍ ദീപികയും രണ്‍വീറും പങ്കിട്ടിരിക്കുന്നത്.
ഫോട്ടോകളിൽ രൺവീർ സിങ്ങും ദീപിക പദുക്കോണും പരമ്പരാഗത വസ്ത്രങ്ങളിൽ അണിഞ്ഞൊരുങ്ങിയിരിക്കുന്നതായി കാണാം. രൺവീർ വെളുത്ത നിറത്തിലുള്ള കുർത്തയും അതിന് ചേരുന്ന കോട്ടും കഴുത്തിൽ ഒരു ആഭരണവും ധരിച്ചിരുന്നു, അതേസമയം ദീപിക ചുവന്ന സ്യൂട്ടും സ്റ്റേറ്റ്മെന്റ് ആഭരണങ്ങളും ഇട്ട് അതിമനോഹരിയായി കാണപ്പെട്ടു. ദീപികയും കുഞ്ഞ് ദിയയും ചുവന്ന എത്‌നിക് വസ്ത്രങ്ങൾ ധരിച്ചിരുന്നു, രൺവീർ ക്രീം കുർത്തയും ജാക്കറ്റുമാണ് ധരിച്ചത്.തലമുടി രണ്ട് പോണിടെയിലുകളാക്കി, തിളക്കമുള്ള പുഞ്ചിരിയുമായി ക്യാമറയ്ക്ക് മുന്നിലെത്തിയ ദുവ തൽക്ഷണം ഹൃദയങ്ങൾ കീഴടക്കി.
ഒരു ചിത്രത്തിൽ, മാതാപിതാക്കൾ വാത്സല്യത്തോടെ നോക്കിനിൽക്കുമ്പോൾ കുഞ്ഞ് ദുവ കളിയായി വിരലുകൾ കടിക്കുകയും വായുവിലേക്ക് വിരൽ ചൂണ്ടുകയും ചെയ്യുന്നത് കാണാം. മറ്റൊരു ഫോട്ടോയിൽ ഊഷ്മളതയും ശാന്തതയും പ്രസരിപ്പിക്കുന്ന അന്തരീക്ഷത്തില്‍ ദീപികയും ദുവയും ദീപാവലി പൂജയിൽ പങ്കെടുക്കുന്നത് കാണാം.
നിറഞ്ഞ സന്തോഷത്തോടെ ദുവയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തത്. ‘എന്റെ ഹൃദയത്തിന്റെ ഈ ചെറിയ കഷണം, എന്റെ ടിങ്കു...’ എന്നാണ് ദീപികയുടെ സഹോദരി അനീഷ പദുകോണ്‍ കുറിച്ചത്. ‘ഗോഡ് ബ്ലെസ്’ എന്നാണ് പ്രിയങ്ക ചോപ്ര കുറിച്ചത്. ‘വൗ ദുവ ലൈക്ക് മിനി മമ്മ...ദൈവം അനുഗ്രഹിക്കട്ടെ ദുവ... ദുർഗ ദുർഗ...’ എന്നാണ് ബിപാഷ കുറിച്ചത്. ‘ബേബി ദുവ അമ്മയും അച്ഛനും ചേർന്ന ഒരു മികച്ച മിശ്രിതമാണ്... മനോഹരമായ കുടുംബത്തിന് ദീപാവലി ആശംസകൾ ...’ എന്നാണ് ഗായിക ശ്രേയ ഘോഷാല്‍ കുറിച്ചത്.
രാജ്കുമാർ റാവു, റിയ കപൂർ, നീലം കോത്താരി, പത്രലേഖ, മഹീപ് കപൂർ, നേഹ ധൂപിയ, സഞ്ജയ് കപൂർ തുടങ്ങിയ സെലിബ്രിറ്റികളും കമന്റുകളില്‍ ഹൃദയ ഇമോജികളും അനുഗ്രഹങ്ങളും കുറിച്ചു.

Deepika Padukone, Ranveer Singh, Dua Padukone singh
Deepika Padukone and Ranveer Singh with daughter Dua (Image Source: Instagram)

മകളുടെ ജനനത്തിന് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് രണ്‍വീറും ദീപികയും അവരുടെ മകളുടെ പേര് വെളിപ്പെടുത്തിയത്. ‘ദുവ...’ ‘പ്രാർത്ഥന’ എന്നർത്ഥമുള്ള അറബി പദം. കവിതയോടും സംഗീതത്തോടുമുള്ള പരസ്പര സ്നേഹത്തിൽ നിന്നാണ് ദീപികയും രൺവീറും ഈ പേര് സ്വീകരിച്ചതെന്ന് അന്ന് കുറിച്ചിരുന്നു.
2024 സെപ്റ്റംബറിൽ ആദ്യത്തെ കുഞ്ഞിനെ സ്വാഗതം ചെയ്ത ദമ്പതികൾ, മകളുടെ സ്വകാര്യതയെ മാനിക്കണമെന്ന് നേരത്തെ പാപ്പരാസികളോട് അഭ്യർത്ഥിച്ചിരുന്നു.

Ads by Google
Wednesday 22 Oct 2025 09.34 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW