-->
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി.
'' ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ജിക്ക് ജന്മദിനാശംസകള്‍! സന്തോഷവും സ്‌നേഹവും അനന്തമായ അനുഗ്രഹങ്ങളും നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു. നിങ്ങളുടെ സമര്‍പ്പണവും നേതൃത്വവും നമ്മുടെ മഹത്തായ രാഷ്ട്രത്തിന് ഒരു പ്രചോദനമാണ്. ഈ പ്രത്യേക ദിനം നിങ്ങള്‍ക്ക് സന്തോഷവും സമൃദ്ധിയും നല്‍കട്ടെ'', സുരേഷ് ഗോപി കുറിച്ചു.
അമിത് ഷായുടെ 61-ാം ജന്മദിനമാണിന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുളള പ്രമുഖര്‍ അമിത് ഷായ്ക്ക പിറന്നാള്‍ ആശംസിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. '' ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ ജിക്ക് ജന്മദിനാശംസകള്‍. പൊതുസേവനത്തോടുള്ള സമര്‍പ്പണത്തിനും കഠിനാധ്വാന സ്വഭാവത്തിനും അദ്ദേഹം പ്രശംസിക്കപ്പെടുന്നു. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും ഓരോ ഇന്ത്യക്കാരനും സുരക്ഷിതത്വവും അന്തസ്സും നിറഞ്ഞ ജീവിതം നയിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും അദ്ദേഹം പ്രശംസനീയമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതത്തിനായി പ്രാര്‍ത്ഥിക്കുന്നു,'' പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.