Friday, March 13, 2026 Last Updated 13 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Oct 2025 10.14 AM

മുപ്പതിന്റെ നിറവിൽ ഡിഡിഎൽജെ; ‘30 വര്‍ഷമായെങ്കിലും ഹൃദയങ്ങളിലും മനസ്സുകളിലും വ്യാപിച്ച എണ്ണമെടുക്കാനാവില്ല, അസാധാരണ സ്നേഹത്തിനു നന്ദി...’ കജോൾ

പ്രണയത്തിന്റെ വര്‍ണ്ണവസന്തം വിരിയിച്ച ഷാരൂഖ്-കജോള്‍ കോമ്പോയിലെത്തിയ ദില്‍വാലെ ദുല്‍ഹാനിയ ലേ ജായേംഗേ സിനിമ മുപ്പതിന്റെ നിറവിലാണ്. ഇപ്പോഴിതാ ഈ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുകയാണ് കജോള്‍.
Kajol, Shah Rukh khan, Dilwale Dulhania Le Jayenge completes 30 years
Kajol shares happiness of DDLJ completes 30 years (Image Source: Instagram)

ബിഗ്സ്‌ക്രീനിൽ ഷാരൂഖ്-കജോള്‍ ജോഡികൾ പ്രണയത്തിന്റെ മാജിക്ക് നിറച്ച ‘ദില്‍വാലെ ദുല്‍ഹാനിയ ലേ ജായേംഗെ’ എന്ന മാസ്മരിക ചിത്രത്തിന് മുപ്പതാണ്ടു തികയുകയാണ്. ഒരുപക്ഷേ പ്രേക്ഷകര്‍ ഇത്രത്തോളം ഹൃദയത്തോടു ചേര്‍ത്തുവച്ച മറ്റൊരു പ്രണയചിത്രം ബോളിവുഡിൽ ഉണ്ടാവില്ല. 1995 ൽ ദീപാവലിക്ക് സ്‌ക്രീനുകളിൽ പ്രത്യക്ഷപ്പെട്ട ഈ ചിത്രത്തിൽ കാജോളും ഷാരൂഖ് ഖാനും രാജും സിമ്രാനുമായി തകര്‍ത്തഭിനയിച്ച ഈ ചിത്രം മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷവും യഥാര്‍ത്ഥ പ്രണയത്തിന്റെ മധുരം പങ്കിട്ട് ഹൃദയങ്ങളില്‍നിന്ന് ഹൃദയങ്ങളിലേക്കുള്ള യാത്ര തുടരുകയാണ്.
ഇപ്പോഴിതാ മുപ്പതിന്റെ നിറവിൽ നിൽക്കുന്ന ഡിഡിഎൽജെയുടെ യാത്രയിലുള്ള സന്തോഷം പങ്കിടുകയാണ് കജോൾ. ‘‘ഇന്ന് ഡിഡിഎൽജെ 30 വർഷം പൂർത്തിയാക്കുന്നു, പക്ഷേ അത് ലോകമെമ്പാടും എല്ലാവരുടെയും ഹൃദയങ്ങളിലും മനസ്സുകളിലും വ്യാപിച്ച രീതി എണ്ണിയാൽ തീരില്ല .. ഇത്ര അസാധാരണമായ രീതിയിൽ അതിനെ സ്നേഹിച്ചതിന് നിങ്ങൾക്കെല്ലാവർക്കും നന്ദി! അത് എത്രത്തോളം മുന്നോട്ട് പോയി എന്ന് കാണാൻ സ്ലൈഡ് ചെയ്യുക ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് കജോളിന്റെ കുറിപ്പ്. ഒപ്പം ഇന്ത്യയിലും വിദേശത്തും ചിത്രത്തിന്റെ നിലനിൽക്കുന്ന ജനപ്രീതി ശക്തിപ്പെടുത്തുന്ന സ്വിറ്റ്സർലൻഡിലെ ഒരു ചുമരിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഒരു പോസ്റ്ററും താരം പങ്കുവച്ചിട്ടുണ്ട്.
പോസ്റ്ററിൽ എഴുതിയിരുന്നത്, “ഷാരൂഖ് കാജോളിനോട് ചെവിയിൽ പറഞ്ഞു, നമുക്ക് പോയി കുറച്ച് ബർഗർ കഴിക്കാം, അതും ശര്‍മ്മാജിയു​ടെ കടയില്‍ നിന്ന്...” ഡിഡിഎല്‍ജെയിലെ ചില രംഗങ്ങൾ ചിത്രീകരിച്ച ഏറ്റവും പ്രശസ്തമായതും ഓർമ്മിക്കപ്പെടുന്നതുമായ സ്ഥലങ്ങളിൽ ഒന്നായ സ്വിറ്റ്സർലൻഡിലെ ഇന്റർലേക്കണിൽ നിന്നുള്ള പോസ്റ്ററാണിത്.

Kajol, Shah Rukh khan, Dilwale Dulhania Le Jayenge completes 30 years
DDLJ poster in Switzerland (Image Source: Instagram)

പോസ്റ്റില്‍ 30 ഇയേഴ്സ് ഓഫ് ഡിഡിഎല്‍ജെ, ലാന്‍ഡ്മാര്‍ക്ക് ഫിലിം എന്നീ ഹാഷ്‌ടാഗുകൾ കാജോള്‍ നല്‍കി. കൂടാതെ സഹതാരം ഷാരൂഖ് ഖാൻ, സംവിധായകൻ ആദിത്യ ചോപ്ര, ചിത്രത്തിന്റെ നിർമ്മാണ ചുമതലയുള്ള പ്രൊഡക്ഷൻ ഹൗസ് എന്നിവരെയും താരം ടാഗ് ചെയ്തിട്ടുണ്ട്.
ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി റൊമാന്റിക് കോമഡി ചിത്രം വിശേഷിപ്പിക്കപ്പെടുന്നതാണ് ദില്‍വാലെ ദുല്‍ഹാനിയ ലേ ജായേഗേ, ആരാധകർക്ക് വലിയ സ്‌ക്രീനിൽ മാജിക് വീണ്ടും ആസ്വദിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ പല വര്‍ഷങ്ങളിലും ഇത് തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്തിട്ടുണ്ട്.

Ads by Google
Tuesday 21 Oct 2025 10.14 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW