Saturday, March 14, 2026 Last Updated 14 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Oct 2025 09.00 AM

‘ഇരട്ടി മധുരം, ഇരട്ടി സന്തോഷം, ഇരട്ടി സ്നേഹം...’; താനും ഭാര്യ ഐശ്വര്യയും ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ സന്തോഷം പങ്കിട്ട് വിഷ്ണു ഉണ്ണികൃഷ്ണന്‍

മലയാളികൾക്ക് ഏറെയിഷ്ടമുള്ള അഭിനേതാവായ വിഷ്ണു ഉണ്ണികൃഷ്ണൻ ഇപ്പോഴിതാ താനും ഭാര്യ ഐശ്വര്യയും ഇരട്ടകുട്ടികളുടെ മാതാപിതാക്കളായ സന്തോഷം പങ്കിടുകയാണ്.
Vishnu unnikrishnan, vishnu unnikrishnan became father of twins
Vishnu Unnikrishnan became father of twins (Image Source: Instagram)

ബാലനടനായി സിനിമയിലെത്തുകയും പിന്നീട് മിമിക്രിസ്കിറ്റുകളെഴുതിയും തിരക്കഥാകൃത്തായും കൈയടി നേടിയ ശേഷം 'കട്ടപ്പനയിലെ ഋത്വിക് റോഷന്‍' എന്ന ചിത്രത്തിലൂടെ നായക നടനായി മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടുകയും ചെയ്ത താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. വിഷ്ണുവിന്റെ സിനിമകൾക്ക് ആരാധകരും ഏറെയുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുതിയ സിനിമകളുടെ വിശേഷങ്ങളും മറ്റു സന്തോഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ വലിയൊരു സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് വിഷ്ണു.
ജീവിതത്തിലേക്ക് രണ്ടു പുതിയ അതിഥികള്‍ കൂടി എത്തിയെന്ന സന്തോഷ വാർത്തയാണ് താരം പങ്കുവച്ചത്. തനിക്കും ഭാര്യ ഐശ്വര്യയ്ക്കും ഇരട്ടക്കുട്ടികള്‍ പിറന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ വിഷ്ണു കുറിച്ചത്.
‘‘ഇരട്ടി മധുരം, ഇരട്ടി സന്തോഷം, ഇരട്ടി സ്നേഹം...ഐശ്വര്യക്കും എനിക്കും ഇരട്ടക്കുട്ടികൾ പിറന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് വിഷ്ണു സന്തോഷം പങ്കിട്ടിരിക്കുന്നത്. ഒപ്പം മക്കളുടെ കുഞ്ഞിക്കാലുകളുടെ ചിത്രവും വിഷ്ണു പങ്കുവച്ചിട്ടുണ്ട്. 2020ൽ വിവാഹിതരായ വിഷ്ണുവിനും ഐശ്വര്യയ്ക്കും മാധവ് എന്ന മകനുണ്ട്.
ആരാധകരും സഹതരങ്ങളുമടക്കം നിരവധി പേർ താരത്തിന് ആശംസകൾ കുറിക്കുന്നുണ്ട്. ദുല്‍ഖർ സല്‍മാൻ, ശിവദ, മോക്ഷ, ദർമജൻ ബോള്‍ഗാട്ടി, വിനയ് ഫോർട്ട്, ഉണ്ണിമായ തുടങ്ങി നിരവധി ചലച്ചിത്ര താരങ്ങളും, സംവിധായകൻ തരുണ്‍ മൂർത്തി, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിങ്ങനെ നിരവധി പേര് ആശംസ കമന്റുകൾ കുറിക്കുന്നുണ്ട്.

ഇടിയൻ ചന്തു, താനാര തുടങ്ങിയ ചിത്രങ്ങളാണ് വിഷ്ണുവിന്റേതായി അവസാനമായി പുറത്തിറങ്ങിയത്. നാദിർഷ സംവിധാനം ചെയ്യുന്ന മാജിക് മഷ്റൂംസ്, ഈസ്റ്റ് കോസ്റ്റ് വിജയൻ ഒരുക്കുന്ന ഭീഷ്മർ എന്നീ ചിത്രങ്ങളാണ് തരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

Ads by Google
Tuesday 21 Oct 2025 09.00 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW