Friday, March 13, 2026 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 20 Oct 2025 11.44 AM

സഹോദരങ്ങള്‍ക്കൊപ്പമുളള ക്യൂട്ട് സെല്‍ഫി പങ്കുവെച്ച് ഇബ്രാഹിം അലി ഖാന്‍

ibrahim-ali-khan
photo-www.instagram.com/iak/

സഹോദരങ്ങളായ തൈമൂര്‍ അലിഖാനും, ജഹാംഗീര്‍ അലി ഖാനുമൊപ്പമുളള ഒരു ക്യൂട്ട് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് നടന്‍ ഇബ്രാഹീം അലി ഖാന്‍. ദീപാവലി ആഘോഷത്തിനായി ഇവര്‍ ഒന്നിച്ചപ്പോള്‍ എടുത്ത ചിത്രമായിരുന്നു ഇത്. ‘മൂന്ന് സഹോദരന്മാര്‍, ആകെ കുഴപ്പങ്ങള്‍, ഹാപ്പി ദീപാവലി ’എന്നാണ് ചിത്രം പങ്കുവെച്ച് ഇബ്രാഹിം കുറിച്ചത്.

ചിത്രത്തില്‍ ഇബ്രഹിമും തൈമൂറും പുഞ്ചിരിച്ചപ്പോള്‍ ജെഹ് ഒരു രസകരമായ പോസാണ് നല്‍കിയത്. ചിത്രത്തിന് പോസ് ചെയ്യുമ്പോള്‍ ജെഹ് ഒരു സോഫ്റ്റ് ഡ്രിങ്ക് കുടിക്കുന്നതും കാണാം. ഏതായാലും ജെഹിന്റെ ആ ക്യൂട്ട് പോസ് ശ്രദ്ധനേടുകയാണ്.

പരമ്പരാഗത വസ്ത്രങ്ങളായിരുന്നു ഇബ്രാഹിമും തൈമൂറും ധരിച്ചിരുന്നത്. അതേസമയം കാഷ്വല്‍ വസ്ത്രമായിരുന്നു ജെഹിന്റെ വേഷം. നിരവധിപ്പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായെത്തുന്നത്. ഇത് അക്ഷരാര്‍ഥത്തില്‍ സെയ്ഫ് ലാര്‍ജ്, സെയ്ഫ് മിനി, കരീന മിനിയും ഒരുമിച്ച് എന്നായിരുന്നു ഒരാള്‍ കുറിച്ചത്. ക്യൂട്ട് ഓവര്‍ംലാഡ് സെല്‍ഫി എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.

ഇബ്രാഹിം അലി ഖാന്‍ സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകനാണ്, അതേസമയം തൈമൂറും ജെയും സെയ്ഫിന്റെ കരീന കപൂറുമായുള്ള വിവാഹത്തിലെ കുട്ടികളാണ്. രക്ഷാബന്ധന്‍, ഹോളി, ദീപാവലി തുടങ്ങിയ ഉത്സവങ്ങളിലെല്ലാം ഇവര്‍ ഒരുമിച്ച് സമയം ചിലവഴിക്കാറുണ്ട്.
തൈമൂറും ജെയും ഇപ്പോഴും സ്‌കൂളില്‍ പഠിക്കുകയാണ്. തൈമൂറിന് അഭിനയത്തെക്കാളും സ്‌പോര്‍ട്‌സിലും അത്‌ലറ്റുകളിലുമാണ് താല്‍പ്പര്യമെന്ന് കരീന മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം അഭിനയരംഗത്ത് സജീവമാണ് ഇബ്രാഹിം അലി ഖാന്‍. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍ നിര്‍മിച്ച നദാനിയാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഇബ്രഹാമിമിന്റെ ബോളിവുഡ് അരങ്ങേറ്റം. ചിത്രത്തില്‍ നായികയായെത്തിയത് ഖുഷി കപൂര്‍ ആയിരുന്നു. മാര്‍ച്ച് 7 ന് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്ത ചിത്രം വന്‍ പരാജയമായിരുന്നു. ഒടിടി റിലീസ് ആയിരുന്നിട്ടും വലിയ വിമര്‍ശനവും നെഗറ്റീവ് റിവ്യൂകളുമാണ് ചിത്രം നേരിട്ടത്. പിന്നീട് പൃഥ്വിരാജ് സുകുമാരന്‍, കജോള്‍ എന്നിവര്‍ക്കൊപ്പം സര്‍സമീനിലും ഇബ്രാഹിം അഭിനയിച്ചു. പക്ഷേ ആ ചിത്രത്തിനും പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല.

Ads by Google
Ads by Google
TRENDING NOW