Wednesday, March 11, 2026 Last Updated 5 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 20 Oct 2025 09.43 AM

‘അവന്‍ ഒടുവില്‍ എത്തി’; ആദ്യത്തെ കണ്മണിയെ വരവേറ്റ് പരിണീതി ചോപ്രയും രാഘവ് ഛദ്ദയും

parineeti-chopra
photo-www.instagram.com/parineetichopra/

ആദ്യ കണ്മണിയെ വരവേറ്റ് ബോളിവുഡ് താരം പരിണീതി ചോപ്രയും ഭർത്താവ് രാഘവ് ഛദ്ദ എംപിയും. സോഷ്യൽ മീഡിയയിലൂടെയാണ് ആൺ കുഞ്ഞ് ജനിച്ചെന്ന സന്തോഷവാർത്ത ദമ്പതികൾ ആരാധകരുമായി പങ്കുവച്ചത്.

'അവൻ ഒടുവിൽ എത്തി. മുമ്പത്തെ ജീവിതം അക്ഷരാർത്ഥത്തിൽ തങ്ങൾക്ക് ഇനി ഓർക്കാൻ പോലും കഴിയില്ല. ഹൃദയവും കൈകളും നിറഞ്ഞിരിക്കുന്നു' എന്നാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പരിണീതിയും രാഘവും കുറിച്ചത്. ചലച്ചിത്ര താരങ്ങളും ആരാധകരും അടക്കം നിരവധി ആളുകൾ ആശംസയറിയിച്ച് പോസ്റ്റിൽ കമന്റ് പങ്കുവയ്ക്കുന്നുണ്ട്.

ആംആദ്‍മി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദയാണ് പരിണീതിയുടെ ഭർത്താവ്. 2023 സെപ്റ്റംബറിലായിരുന്നു പരിനീതി- രാഘവ് ഛദ്ദ വിവാഹം. ഉദയ്പൂരിൽ സ്വകാര്യ ചടങ്ങായാണ് വിവാഹം നടന്നത്. അടുത്ത കുടുംബാംഗങ്ങളും സിനിമാ, രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തിരുന്നു.

അതേസമയം, ദിൽജിത്ത് ദോശനൊപ്പമുള്ള 'ചംകീല' (2024) ആയിരുന്നു പരിണീതിയുടെ ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. 2011 ൽ പുറത്തിറങ്ങിയ 'ലേഡീസ് വേഴ്സസ് റിക്കി ബാൽ' എന്ന ചിത്രത്തിലൂടെയാണ് പരിനീതി സിനിമാലോകത്തെത്തുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW