Monday, March 16, 2026 Last Updated 27 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 19 Oct 2025 10.40 AM

' അവാര്‍ഡ് തരാനായി സമീപിക്കുന്നവരോട് പറയാറുണ്ട് പോകുന്ന വഴിയില്‍ കുപ്പത്തൊട്ടിയില്‍ ഇടുമെന്ന്' ; വിശാല്‍

he, awards

തമിഴിലെ ശ്രദ്ധേയനായ നടനാണ് വിശാല്‍. വിശാല്‍, ആര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബാല ഒരുക്കിയ സിനിമയാണ് അവന്‍ ഇവന്‍. ചിത്രത്തില്‍ വിശാല്‍ അവതരിപ്പിച്ച വാള്‍ട്ടര്‍ വണങ്കാമുടി എന്ന കഥാപാത്രം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് പുരസ്‌കാരം ലഭിക്കാത്തതില്‍ വിഷമമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് വിശാല്‍ ഇപ്പോള്‍.

വിശാൽ ഫിലിം ഫാക്ടറി സംഘടിപ്പിച്ച പ്രത്യേക അഭിമുഖത്തിലാണ് നടന്റെ പ്രതികരണം. അവാർഡ് കിട്ടിയില്ലെന്ന വിഷമമില്ലെന്നും 7 കോടി ജനങ്ങൾക്ക് ഇഷ്ടപ്പെട്ട ചിത്രമേത്, നടനേത് എന്നൊക്ക തീരുമാനിക്കാൻ ഇവരൊന്നും ന്യായാധിപന്മാരല്ല എന്നും വിശാൽ പറഞ്ഞു.

"അവൻ ഇവൻ, എന്ന ചിത്രത്തിലുടനീളം കോങ്കണ്ണ് വെച്ച് വളരെ കഷ്ടപ്പെട്ടാണ് ഞാൻ അഭിനയിച്ചത്. അതിനു സംവിധായകൻ ബാല സാർ എന്നെ അഭിനന്ദിച്ചതാണ് വലിയ ബഹുമതിയായി കരുതുന്നത്. അവാർഡ് കിട്ടിയില്ലെന്ന വിഷമമൊന്നും ഇല്ല, കാരണം എനിക്കതിൽ വിശ്വാസമില്ല. 7 കോടി ജനങ്ങൾക്ക് ഇഷ്ടപ്പെട്ട ചിത്രമേത്, നടനേത് എന്നൊക്ക തീരുമാനിക്കാൻ ഇവരൊന്നും ന്യായാധിപന്മാരല്ല.

ഈ വിയോജിപ്പ് കാരണം അവാർഡ് നിശകളിൽ പങ്കെടുക്കാറില്ല. വീട്ടിൽ ആകെയുള്ളത് ഹ്യുമാനിറ്റേറിയൻ അവാർഡുകൾ മാത്രമാണ്. എന്റെ സിനിമകൾ 100 ദിവസം ഓടുന്നതിനു കിട്ടുന്ന പ്രത്യേക ഷീൽഡ് ആണെങ്കിൽ അതിലൊരു അർഥമുണ്ട്, എന്നാൽ പുരസ്‌കാരങ്ങൾക്ക് ആ വിശ്വസനീയതയില്ല.

എനിക്ക് അവാർഡ് തരാനായി സമീപിക്കുന്നവരോടെല്ലാം ഞാൻ പറയാറുണ്ട് തരുന്ന അവാർഡ് ഞാൻ പോകുന്ന വഴിയിൽ കുപ്പത്തൊട്ടിയിൽ ഇടും, ഗോൾഡ് മെഡൽ ആണെങ്കിൽ വിറ്റ് കാശാക്കും എന്ന്. എന്നേക്കാൾ അർഹനായ മറ്റാർക്കെങ്കിലും കൊടുക്കട്ടെ, ചിലപ്പോൾ അവർക്ക് അതിൽ മൂല്യം ഉണ്ടാവാം.-" വിശാൽ പറഞ്ഞു. മകുടം ആണ് വിശാലിന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രം. ദുഷാര വിജയനാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW