Thursday, March 12, 2026 Last Updated 1 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 18 Oct 2025 09.38 AM

എല്ലാവരും ഒന്നു സമാധാനിക്കൂ... ടൊവിനോയെ മോഡല്‍ എന്ന് വിശേഷിപ്പിച്ചത് തമാശയ്ക്ക്; വിശദീകരണവുമായി ജിസേല്‍

gizele
photo-instagram.com/gizelethakral/

നടന്‍ ടൊവിനോ തോമസിനെ മൈ ജി പോസ്റ്റര്‍ മോഡല്‍ എന്ന് വിശേഷിപ്പിച്ച റിയാലിറ്റി ഷോ താരവും മോഡലുമായ ജിസേലിന്റെ പോസ്റ്റിനെതിരെ ആരാധകര്‍. ടൊവീനോയെക്കുറിച്ച് ഒരു മോഡല്‍ ആയി പരാമര്‍ശിച്ചതിനെതിരെ വിമര്‍ശനം ശക്തമായതോടെ താന്‍ തമാശയായി പറഞ്ഞതാണെന്ന് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജിസേല്‍.

ടൊവിനോ തോമസുമായുളള കൂടിക്കാഴ്ചയ്ക്കു ശേഷം ജിസേല്‍ പങ്കുവെച്ച ചിത്രമാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഒടുവില്‍ എന്റെ മൈ ജി പോസ്റ്റര്‍ മോഡലായ ടൊവിനോ തോമസിനെ കണ്ടുമുട്ടി എന്നായിരുന്നു താരത്തിനൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ട് ജിസേല്‍ കുറിച്ചത്.

എന്നാല്‍ ടൊവിനോയെ മൈ ജി മോഡല്‍ എന്നു വിശേഷിപ്പിച്ചത് നിരവധി ആരാധകരെ ചൊടിപ്പിച്ചു. ഇതിനെതിരെ വിമര്‍ശനങ്ങളുമായി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയതോടെ ജിസേല്‍ വിശദീകരണക്കുറിപ്പ് ഇറക്കി.

തന്റെ ആദ്യത്തെ അടിക്കുറിപ്പ് തമാശയായിരുന്നുവെന്നും ബിഗ് ബോസ് ഹൗസിലായിരുന്നപ്പോള്‍ ടൊവിനോയുടെ മൈ ജി പോസ്റ്റര്‍ എല്ലാ ദിവസവും കാണാറുണ്ടായിരുന്നുവെന്നും അതാണ് ഈ പരാമര്‍ശത്തിന് കാരണമെന്നും ജിസേല്‍ വ്യക്തമാക്കി.

‘സുഹൃത്തുക്കളെ ടൊവിനോ സാറിനൊപ്പമുളള എന്റെ ആദ്യത്തെ അടിക്കുറിപ്പ് തമാശയും ആക്ഷേപഹാസ്യവും നിറഞ്ഞതായിരുന്നു. ബിഗ് ബോസ് ഹൗസില്‍ വെച്ച് ഞാന്‍ അദ്ദേഹത്തിന്റെ മൈ ജി പോസ്റ്റര്‍ എല്ലാ ദിവസവും കാണാറുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ നേരിട്ട് കണ്ടപ്പോള്‍ ഓ ഒടുവില്‍ മൈ ജി മോഡലിനെ കണ്ടല്ലോ.. എന്ന് തമാശയായി പറഞ്ഞത്. തീര്‍ച്ചയായും അദ്ദേഹം ഒരു മികച്ച നടനാണ്. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ അഭിനയപാടവത്തെയും നമ്മളെല്ലാവരഒം ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നതാണ്. അതുകൊണ്ട് എല്ലാവരും ഒന്നു സമാധാനിക്കൂ’എന്നായിരുന്നു ജിസേലിന്റെ വിശദീകരണം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW